മാ​ലി​ന്യ​മു​ക്ത കാ​മ്പ​യി​ന്‍; പു​ഴ​ക്കാ​ട്ടി​രി​യി​ല്‍ പ​ദ്ധ​തി സ​മ​ര്‍​പ്പ​ണം
Sunday, October 6, 2024 5:17 AM IST
പു​ഴ​ക്കാ​ട്ടി​രി: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ല്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കാ​യി ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ സ​മ​ര്‍​പ്പ​ണ​വും ഹ​രി​ത സ്ഥാ​പ​ന​ങ്ങ​ള്‍, ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും പാ​തി​ര​മ​ണ്ണ എ​എ​ല്‍​പി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ക്ക​ച്ച​ന്‍ ഉ​മ്മു​കു​ല്‍​സു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​സ​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ശ​ര​ണ്യ സ​തീ​ഷ്, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഖ​ദീ​ജ​ബീ​വി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റ​ഫീ​ഖ് ബാ​വ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ള്‍ മ​ജീ​ദ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ കെ.​പി. സാ​ദി​ഖ​ലി, വാ​ര്‍​ഡ് മെ​ന്പ​ർ​മാ​രാ​യ സു​രേ​ഷ് ബാ​ബു, സു​ബൈ​ദ, ന​ജ്മു​ന്നീ​സ, ക​രു​വാ​ടി കു​ഞ്ഞാ​പ്പ, അ​സീ​സ് ച​ക്ക​ച്ച​ന്‍, പാ​ത്തു​മ്മ​ത്ത് സു​ഹ്റ, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ റ​ബീ​ന തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി നി​ര്‍​മി​ച്ച സോ​ക്ക് പി​റ്റ്, മ​ഴ​വെ​ള്ള സം​ഭ​ര​ണി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍ വി​ഷ​യ​ത്തി​ല്‍ ശു​ചി​ത്വ​മി​ഷ​ന്‍ ആ​ര്‍​പി ഫ​സ​ലു​ദ്ദീ​ന്‍ സ​ദ​സു​മാ​യി സം​വ​ദി​ച്ചു. അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍, ഹ​രി​ത​ക​ര്‍​മ സേ​ന അം​ഗ​ങ്ങ​ള്‍, ജെം​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റി​ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ത്തു.