കാ​പ്പ് സ്കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു
Saturday, October 5, 2024 5:31 AM IST
കാ​പ്പ്: കി​ഫ്ബി ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കാ​പ്പ് ജി​എ​ച്ച്എ​സി​ന് അ​നു​വ​ദി​ച്ച മൂ​ന്ന് കോ​ടി 90 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചു നി​ര്‍​മി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. വെ​ട്ട​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​എം. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​ക​ര​ണം മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​രേ​ഷ് കൊ​ള​ശേ​രി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ. ​കെ. മു​സ്ത​ഫ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റ​ഹ്മ​ത്തു​ന്നീ​സ താ​മ​ര​ത്ത്, വെ​ട്ട​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ജ​യ,

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​എം. ഉ​ബൈ​ദു​ള്ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മു​ഹ​മ്മ​ദ് ന​യീം, വാ​ര്‍​ഡ് മെ​ന്പ​ര്‍, അ​നി​ല്‍ ഒ​റ​വി​ങ്ങ​ല്‍, മേ​ലാ​റ്റൂ​ര്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ പി.​സ​ക്കീ​ര്‍ ഹു​സൈ​ന്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ പി.​വേ​ണു​ഗോ​പാ​ല​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. ഷം​സു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.