ട​യ​ര്‍ ലോ​ബി​ക​ള്‍ റ​ബ​ര്‍ വി​ല താഴ്ത്തുന്നതാ​യി ആ​ക്ഷേ​പം
Saturday, October 5, 2024 5:31 AM IST
നി​ല​മ്പൂ​ര്‍: ഇ​റ​ക്കു​മ​തി റ​ബ​റി​ന്‍റെ മ​റ​വി​ല്‍ ട​യ​ര്‍ ലേ​ബി​ക​ള്‍ റ​ബ​ര്‍ വി​ല താഴ്ത്തു​ന്നു. 260 രൂ​പ​യി​ല്‍ നി​ന്ന് റ​ബ​ര്‍ വി​ല 217ലേ​ക്ക് കൂ​പ്പു​കു​ത്തി. വി​ല​യി​ടി​ഞ്ഞി​ട്ടും റ​ബ​ര്‍ വാ​ങ്ങാ​ന്‍ ക​ഴി​യാ​തെ ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍. ക​ര്‍​ഷ​ക​ര്‍​ക്ക് ഒ​രു കി​ലോ നാ​ലാം​ത​രം റ​ബ​റി​ന് നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന​ത് 210 രൂ​പ മാ​ത്രം.

റ​ബ​ര്‍ വി​പ​ണി​യി​ല്‍ നി​ന്ന് വ​ന്‍​കി​ട ട​യ​ര്‍ ക​മ്പ​നി​ക​ള്‍ വി​ട്ടു​നി​ന്നാ​ണ് ആ​സൂ​ത്രി​ത​മാ​യി റ​ബ​ര്‍ വി​ല ഇ​ടി​ക്കു​ന്ന​ത്. ചെ​റു​കി​ട വ്യാ​പാ​രി​ക​ളി​ല്‍ നി​ന്ന് വാ​ങ്ങു​ന്ന​ത് നാ​മ​മാ​ത്ര റ​ബ​ര്‍ മാ​ത്ര​മാ​ണ്. സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് വി​ല കു​റ​ച്ച് റ​ബ​ര്‍ വാ​ങ്ങു​ന്ന​തി​ല്‍ നി​ന്ന് പ്ര​ധാ​ന ട​യ​ര്‍ ക​മ്പ​നി​ക​ള്‍ വി​ട്ടു​നി​ല്‍​ക്കു​ന്ന​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ലെ 260 ല​ധി​കം ചെ​റു​കി​ട റ​ബ​ര്‍ വ്യാ​പാ​രി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ട​യ​ര്‍ ക​മ്പ​നി​ക​ള്‍ വി​ട്ടു​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് റ​ബ​ര്‍ വാ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് റ​ബ​ര്‍ വ്യാ​പാ​രി​ക​ളെ​ന്ന് റ​ബ​ര്‍ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. ജോ​ഷി പ​റ​ഞ്ഞു.

റ​ബ​ര്‍ ഇ​റ​ക്കു​മ​തി​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ ലോ​ക വി​പ​ണി​യി​ല്‍ വി​ല താ​ഴു​മ്പോ​ള്‍ ട​യ​ര്‍ ക​മ്പ​നി​ക​ള്‍ അ​ധി​ക​മാ​യി വാ​ങ്ങി സ്റ്റോ​ക്ക് ചെ​യ്യു​ന്ന​തും ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​വു​ക​യാ​ണ്. ചൈ​ന 10 ദി​വ​സ​മാ​യി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​പ​ണി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്. ചൈ​ന തി​രി​കെ വി​പ​ണി​യി​ല്‍ എ​ത്തി​യാ​ല്‍ മാ​ത്ര​മേ നേ​രി​യ മാ​റ്റ​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ള്ളൂ.

ഇ​റ​ക്കു​മ​തി റ​ബ​റി​ന്‍റെ മ​റ​വി​ല്‍ ആ​ഭ്യ​ന്ത​ര റ​ബ​റി​ന്‍റെ വി​ല​യി​ടി​ക്കു​ന്ന വ​ന്‍​കി​ട ട​യ​ര്‍ ലോ​ബി​ക​ളാ​ണ് നി​ല​വി​ലെ വി​ല​യി​ടി​വി​ന് ആ​ക്കം കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. 50,000 ത്തോ​ളം ചെ​റു​കി​ട റ​ബ​ര്‍ ക​ര്‍​ഷ​ക​രു​ള്ള ജി​ല്ല​യി​ല്‍ വി​ല​യി​ടി​വ് വ​ലി​യ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന് കാ​ര​ണ​മാ​കും. ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ജ​നു​വ​രി വ​രെ​യാ​ണ് പ്ര​ധാ​ന റ​ബ​ര്‍ സീ​സ​ണ്‍.