ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ന്‍ മെ​ഗാ എ​ക്സ്പോ
Wednesday, October 2, 2024 5:16 AM IST
എ​ട​ക്ക​ര: വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ലേ​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മു​ണ്ട എം​ഒ​യു​പി സ്കൂ​ളി​ല്‍ "മെ​ഗാ എ​ക്സ്പോ 24’ സം​ഘ​ടി​പ്പി​ച്ചു. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ നെ​ടു​മ്പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​സു​ബി​ന്‍​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ള്‍ മു​റ്റ​ത്തൊ​രു​ക്കി​യ വി​പ​ണ​ന​മേ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​സ​ഫ് ക​ണ്ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​മ്പൂ​ര്‍ ബി​പി​സി മ​നോ​ജ്കു​മാ​ര്‍ സ​ന്ദേ​ശം ന​ല്‍​കി.

പ​ഞ്ചാ​യ​ത്തം​ഗം സി​ല്‍​വി മ​നോ​ജ്, പ്ര​ധാ​നാ​ധ്യാ​പി​ക പി. ​ആ​യി​ശ, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളാ​യ സു​കു​മാ​ര​ന്‍, എം.​ടി. അ​ലി, ഷം​സു​ദ്ദീ​ന്‍, ഇ​എം​ഒ​ആ​ര്‍​ജി എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി. ​അ​ക്ബ​ര്‍ അ​ലി, എം​ഒ​എ​ല്‍​പി സ്കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക എം. ​ഖ​ദീ​ജ, ബി​ആ​ര്‍​സി ട്രെ​യ്ന​ര്‍ ടി.​പി. ര​മ്യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ഴം, പ​ച്ച​ക്ക​റി, മി​ഠാ​യി, ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍, ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​പ​ണ​ന​വും പു​രാ​വ​സ്തു പ്ര​ദ​ര്‍​ശ​ന​വും ഉ​ണ്ടാ​യി​രു​ന്നു. സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും അ​ക്യു​പ​ങ്ച​ര്‍ ചി​കി​ത്സ​യും ഒ​രു​ക്കി​യി​രു​ന്നു.