എ​യ്ഡ​ഡ് ശ​മ്പ​ള വി​ത​ര​ണം: സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം അ​പ്രാ​യോ​ഗി​ക​മെ​ന്ന്
Saturday, October 5, 2024 5:31 AM IST
ചു​ങ്ക​ത്ത​റ: ഒ​ക്ടോ​ബ​ര്‍ മാ​സം മു​ത​ല്‍ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ശ​മ്പ​ള ബി​ല്ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ഡി​ഡി ഓ​ഫീ​സ് മു​ഖേ​ന വി​ത​ര​ണം ചെ​യ്താ​ല്‍ മ​തി​യെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം വൈ​കി​ക്കു​മെ​ന്ന് കെ​പി​സി​എം​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷെ​റി​ന്‍ മാ​മ്മ​ന്‍ പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ല്‍ മ​തി​യാ​യ ജീ​വ​ന​ക്കാ​ര്‍ ഇ​ല്ലാ​ത്ത​തും സ്ഥി​രം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​മാ​ര്‍ ഇ​ല്ലാ​ത്ത​തും എ​യ്ഡ​ഡ് ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന വി​ത​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

നി​ല​വി​ല്‍ അ​ത​ത് കോ​ള​ജു​ക​ളു​ടെ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍ ശ​മ്പ​ള ബി​ല്ലു​ക​ള്‍ നേ​രി​ട്ട് ട്ര​ഷ​റി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു ശ​മ്പ​ളം വാ​ങ്ങു​ന്ന രീ​തി തു​ട​ര​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​ന് ജീ​വ​ന​ക്കാ​ര്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​പി​സി​എം​എ​സ്എ​ഫ് ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ല്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷി​ജു ജി. ​സാ​മു​വ​ല്‍, സെ​ക്ര​ട്ട​റി ലി​ബി​ന്‍ ജോ​ണ്‍, ട്ര​ഷ​റ​ര്‍ റി​ജി​ന്‍ സി. ​ചെ​റി​യാ​ന്‍, നി​ധി​ന്‍ ഫി​ലി​പ്പ് തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.