"പ്ര​തീ​ക്ഷ’ കു​ടും​ബ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
Saturday, October 5, 2024 5:31 AM IST
എ​ട​ക്ക​ര: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​ട​പ്പാ​ക്കു​ന്ന "പ്ര​തീ​ക്ഷ കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി’​യി​ല്‍ നി​ന്നു​ള്ള ധ​ന​സ​ഹാ​യ കൈ​മാ​റ്റ​വും വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​രെ ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​രു​ത യൂ​ണി​റ്റി​ല്‍ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞാ​വു​ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട മ​രു​ത യൂ​ണി​റ്റി​ലെ വ്യാ​പാ​രി​യു​ടെ ആ​ശ്രി​ത​ര്‍​ക്കു​ള്ള പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ച​ട​ങ്ങി​ല്‍ കൈ​മാ​റി. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ സം​ഘ​ട​ന​ക​ളെ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ര്‍ പാ​റ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പി. ​മേ​നോ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി നാ​സ​ര്‍ ടെ​ക്നോ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​സ​ഫ​റു​ള്ള, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​ടി. നാ​സ​ര്‍, ട്ര​ഷ​റ​ര്‍ പി. ​മ​ധു, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം. നി​സാ​ര്‍, വി.​കെ. ഹു​സൈ​ന്‍. അ​ബ്ദു​റ​ഹ്മാ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം മു​പ്ര സൈ​ത​ല​വി, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളാ​യ ഏ​നി പ​നോ​ല​ന്‍, സി.​യു. ഏ​ലി​യാ​സ്, ഗോ​പ​ന്‍ മ​രു​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.