ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍​ക്ക് സ​മാ​പ​ന​മാ​യി
Friday, October 4, 2024 4:48 AM IST
നി​ല​മ്പൂ​ര്‍: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സ്വ​ച്ഛ​ത ഹി ​സേ​വാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ന്‍ ശി​ക്ഷ​ണ്‍ സ​ന്‍​സ്ഥാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ 17 മു​ത​ല്‍ ആ​രം​ഭി​ച്ച ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍​ക്ക് സ​മാ​പ​ന​മാ​യി.

ജി​ല്ല​യി​ലെ 90 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി അ​യ്യാ​യി​ര​ത്തോ​ളം മ​ര​ത്തൈ​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യും നാ​ല്പ​ത് പൊ​തു​സ്ഥ​ല​ങ്ങ​ല്‍ ശു​ചീ​ക​രി​ക്കു​ക​യും ചെ​യ്തു. തു​ണി​സ​ഞ്ചി വി​ത​ര​ണം, വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍, മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യും ന​ട​ത്തി. ര​ണ്ടാ​യി​ര​ത്തോ​ളം പ്ര​വ​ർ​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു.

നി​ല​മ്പൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തോ​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​മാ​പ​ന​മാ​യി. റെ​യി​ല്‍​വേ കോ​മ്പൗ​ണ്ടി​ല്‍ ത​ണ​ല്‍​മ​രം ന​ട്ടു​കൊ​ണ്ട് പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ് എം​പി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. 35 ബോ​ഗ​ണ്‍​വി​ല്ല ചെ​ടി​ച്ച​ട്ടി​ക​ള്‍ റെ​യി​ല്‍​വേ​ക്ക് കൈ​മാ​റി. തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ പ​രി​സ​രം ശു​ചീ​ക​രി​ച്ചു. ശു​ചി​ത്വം ജീ​വി​ത ശൈ​ലി​യാ​ക്കി മാ​റ്റ​ണ​മെ​ന്ന് എം​പി പ​റ​ഞ്ഞു.

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ സൂ​പ്ര​ണ്ട് സി. ​ശ്രീ​ലേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​മേ​ഴ്സ്യ​ല്‍ സൂ​പ്ര​ണ്ട് മു​ഹ​മ്മ​ദ് അ​യൂ​ബ്, ആ​ര്‍.​പി.​എ​ഫ്. എ​എ​സ്ഐ മോ​ഹ​ന​കൃ​ഷ്ണ​ന്‍, ജെ​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ വി. ​ഉ​മ്മ​ര്‍​കോ​യ, ബി​ജു നൈ​നാ​ന്‍, പി. ​വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സി. ​ദീ​പ ശു​ചി​ത്വ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കെ. ​ഹ​ര്‍​ഷ​ദ്, സ്മി​ഷ സ​ന്തോ​ഷ്, കെ. ​റം​ല​ത്ത്, സി. ​സൗ​ജ​ത്ത്, പി. ​സാ​ജി​ത തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.