പോ​ളി​ടെ​ക്നി​ക്ക് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് : അ​ങ്ങാ​ടി​പ്പു​റ​ത്ത് ച​രി​ത്ര വി​ജ​യ​വു​മാ​യി യു​ഡി​എ​സ്എ​ഫ്
Saturday, October 5, 2024 5:31 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ പോ​ളി​ടെ​ക്നി​ക്ക് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യ​വു​മാ​യി എം​എ​സ്എ​ഫ്. അ​ങ്ങാ​ടി​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ​യു​ടെ 52 വ​ര്‍​ഷ​ത്തെ കു​ത്ത​ക​യ​വ​സാ​നി​പ്പി​ച്ചും ജി​ല്ല​യി​ലെ മ​റ്റു മൂ​ന്ന് കോ​ള​ജു​ക​ളി​ല്‍ വ​ന്‍​മു​ന്നേ​റ്റ​ത്തോ​ടു​കൂ​ടി​യു​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ എം​എ​സ്എ​ഫി​നൊ​പ്പം നി​ന്ന​ത്.

അ​ങ്ങാ​ടി​പ്പു​റ​ത്ത് മി​ന്നും വി​ജ​യ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ യു​ഡി​എ​സ്എ​ഫി​ന് സ​മ്മാ​നി​ച്ച​ത്. അ​ങ്ങാ​ടി​പ്പു​റം പോ​ളി​ടെ​ക്നി​ക്കി​ലെ വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യു​ഡി​എ​സ്എ​ഫ് ജ​യി​ക്കു​ക​യാ​യി​രു​ന്നു. ഏ​ഴി​ല്‍ ഏ​ഴു സീ​റ്റു​മാ​യി വ​ന്‍​ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യം.

2018ല്‍ ​എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സ് ത​ക​ര്‍​ത്ത​തി​നു​ള്ള മ​ധു​ര പ്ര​തി​കാ​ര​മാ​ണ് ഈ ​വി​ജ​യ​മെ​ന്ന് യു​ഡി​എ​സ്എ​ഫ് പ​റ​യു​ന്നു. ചെ​യ​ര്‍​മാ​ന്‍: കെ.​ടി. മു​ഹ​മ്മ​ദ് സ​ല്‍​മാ​ന്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍: മു​ഹ​മ്മ​ദ് യാ​സി​ര്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍: കെ.​വി.​ഫാ​ത്തി​മ ഫി​ദ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി: മു​ഹ​മ്മ​ദ് ജാ​സി​ല്‍, ആ​ര്‍​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി: പി.​ഡാ​നി​ഷ്, യു.​യു.​സി: മു​ഹ​മ്മ​ദ് സാ​ലി​ഹ്, മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍: നൗ​ഷ ഷാ​ഹ​ല്‍.

മ​റ്റു നാ​ല് കോ​ള​ജു​ക​ളി​ലെ​യും മു​ഴു​വ​ന്‍ സീ​റ്റു​ക​ളും നേ​ടി സ​മ്പൂ​ര്‍​ണ ആ​ധി​പ​ത്യ​മാ​ണ് എം​എ​സ്എ​ഫ് ക​ര​സ്ഥ​മാ​ക്കി​യ​ത്. കോ​ട്ട​ക്ക​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് എം​എ​സ്എ​ഫ് മു​ന്ന​ണി എ​സ്എ​ഫ്ഐ​യി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. തി​രൂ​ര്‍ സീ​തി​സാ​ഹി​ബ് മെ​മ്മോ​റി​യ​ല്‍ പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും എം​എ​സ്എ​ഫ് മു​ന്ന​ണി വി​ജ​യം ആ​വ​ര്‍​ത്തി​ച്ചു.

അ​തേ​സ​മ​യം ചേ​ളാ​രി​യി​ലു​ള്ള തി​രൂ​ര​ങ്ങാ​ടി അ​വു​ക്കാ​ദ​ര്‍ കു​ട്ടി ന​ഹ സാ​ഹി​ബ് മെ​മ്മോ​റി​യ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജ് യൂ​ണി​യ​ന്‍ എ​സ്എ​ഫ്ഐ പി​ടി​ച്ചെ​ടു​ത്തു. മൂ​ന്ന് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് യു​ഡി​എ​സ്എ​ഫ് സ​ഖ്യ​ത്തെ ത​ക​ര്‍​ത്ത് ഏ​ഴ് ജ​ന​റ​ല്‍ സീ​റ്റ​റി​ല്‍ ഏ​ഴും നേ​ടി എ​സ്എ​ഫ്ഐ​യു​ടെ വി​ജ​യം. ചെ​യ​ര്‍​മാ​നാ​യി എ​സ്.​കെ. അ​ന​ന്തു​വും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി കെ.​വി. വി​ബി​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പി. ​ഹ​രി​പ്ര​സാ​ദാ​ണ് പോ​ളി യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍. വൈ​സ് ചെ​യ​ര്‍​മാ​നാ​യി കെ. ​അ​ര്‍​ഷാ​ഖും ലേ​ഡി വൈ​സ് ചെ​യ​ര്‍​മാ​നാ​യി സി. ​ഷു​നൂ​ബി​യ മോ​ളും വി​ജ​യി​ച്ചു. അ​ഭി​ഷേ​ക് പി, ​നാ​യ​രാ​ണ് മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍. ആ​ര്‍​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യി കെ.​പി. ഫാ​ത്തി​മ​ത്ത് ഷൈ​മ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 203 വോ​ട്ട് വ​രെ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് എ​സ്എ​ഫ്ഐ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ജ​യം.