വ​ന​മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Sunday, July 7, 2024 5:23 AM IST
എ​ട​ക്ക​ര: വ​നം വ​ന്യ​ജീ​വി വ​കു​പ്പും സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഡി​വി​ഷ​നും ചേ​ര്‍​ന്ന് വ​ന​മ​ഹോ​ത്സ​വം "താ​ങ്ങും ത​ണ​ലും’ സം​ഘ​ടി​പ്പി​ച്ചു. നാ​ല്‍​പാ​മ​ര​തൈ​ക​ള്‍ ന​ട്ട് എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജ​യിം​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ള​യാ​ന​ന്ത​രം ച​ളി​ക്ക​ല്‍ ന​ഗ​റി​ല്‍ നി​ന്നു പു​ന​ര​ധി​വ​സി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍ താ​മ​സി​ക്കു​ന്ന ചെ​മ്പ​ന്‍​കൊ​ല്ലി 34 ന​ഗ​റി​ലാ​ണ് ത​ണ​ല്‍ വൃ​ക്ഷ​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ത്.

സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ വി.​പി. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം കെ.​എ. ജ​ബ്ബാ​ര്‍, ചെ​മ്പ​ന്‍​കൊ​ല്ലി ന​ഗ​ര്‍​മൂ​പ്പ​ന്‍ വെ​ളു​ത്ത വെ​ള്ള​ന്‍,

എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി​എ​സ് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ അ​ഫീ​ഫ് റ​ഹ്മാ​ന്‍, ഓ​വ​ര്‍​സി​യ​ര്‍ ഡാ​നി, വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​പി.​എ​സ്. ബോ​ബി​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ വി​നോ​ദ് കൃ​ഷ്ണ​ന്‍, സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പി.​എ​സ് മു​ഹ​മ്മ​ദ് നി​ഷാ​ല്‍, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പി. ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.