കു​വൈ​ത്ത് തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കി
Sunday, July 7, 2024 5:23 AM IST
മ​ല​പ്പു​റം: കു​വൈ​ത്ത് മ​ന്‍​ഖാ​ഫി​ലെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ ആ​ശ്രി​ത​ര്‍​ക്ക് കൈ​മാ​റി. തി​രൂ​ര്‍ കൂ​ട്ടാ​യി കു​പ്പ​ന്‍റെ​പു​ര​യ്ക്ക​ല്‍ നൂ​ഹ്, പു​ലാ​മ​ന്തോ​ള്‍ മ​ര​ക്കാ​ട​ത്ത് പ​റ​മ്പി​ല്‍​തു​രു​ത്ത് ബാ​ഹു​ലേ​യ​ന്‍ എ​ന്നി​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കാ​ണ് വീ​ടു​ക​ളി​ലെ​ത്തി മ​ന്ത്രി ധ​ന​സ​ഹാ​യം കൈ​മാ​റി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്നു അ​ഞ്ച് ല​ക്ഷം രൂ​പ​യും പ്ര​മു​ഖ വ്യ​വ​സാ​യി​ക​ള്‍ ന​ല്‍​കി​യ തു​ക​യും ചേ​ര്‍​ത്ത് 14 ല​ക്ഷം രൂ​പ വീ​ത​മാ​ണ് ഇ​രു കു​ടും​ബ​ങ്ങ​ള്‍​ക്കും മ​ന്ത്രി കൈ​മാ​റി​യ​ത്.

പ്ര​മു​ഖ വ്യ​വ​സാ​യി​യും നോ​ര്‍​ക്ക റൂ​ട്ട്സ് വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ച് ല​ക്ഷം രൂ​പ​യും വ്യ​വ​സാ​യി​യും നോ​ര്‍​ക്ക ഡ​യ​റ​ക്ട​റു​മാ​യ ര​വി​പി​ള്ള​യും ലോ​ക​കേ​ര​ള സ​ഭാം​ഗ​വും ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ബു സ്റ്റീ​ഫ​നും ര​ണ്ടു​ല​ക്ഷം രൂ​പ വീ​ത​വു​മാ​ണ് നോ​ര്‍​ക്ക റൂ​ട്ട്സ് മു​ഖേ​ന ന​ല്‍​കി​യ​ത്.

ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലാ​ണ് ന​ട​ത്തി​യ​തെ​ന്ന് കൂ​ട്ടാ​യി കോ​ത​പ​റ​മ്പി​ലെ വീ​ട്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി അ​ബ്ദു​റ​ഹി​മാ​ന്‍ പ​റ​ഞ്ഞു. സ​ഹാ​യം വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കി​യ സ​ര്‍​ക്കാ​രി​ന് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​റ​മ്പി​ല്‍​തു​രു​ത്ത് ബാ​ഹു​ലേ​യ​ന്‍റെ പു​ലാ​മ​ന്തോ​ളി​ലെ വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി, ബാ​ഹു​ലേ​യ​ന്‍റെ അ​ച്ഛ​ന്‍ എം.​പി. വേ​ലാ​യു​ധ​ന് തു​ക കൈ​മാ​റി.

കൂ​ട്ടാ​യി കോ​ത​പ​റ​മ്പി​ലെ വീ​ട്ടി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ കൂ​ട്ടാ​യി ബ​ഷീ​ര്‍, വാ​ര്‍​ഡ് മെ​ന്പ​ര്‍ പി. ​ഇ​സ്മാ​യി​ല്‍, ത​ഹ​സി​ല്‍​ദാ​ര്‍ ടി.​കെ. നൗ​ഷാ​ദ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എ​സ്.​കെ.​എം. ബ​ഷീ​ര്‍, നോ​ര്‍​ക്ക ജൂ​ണി​യ​ര്‍ എ​ക്സി​ക്യൂ​ട്ടി​വ് സു​ഭി​ഷ, മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ നി​ഷ എ​സ്.​ശി​വാ​ന​ന്ദ​ന്‍, സി.​പി. ഷു​ക്കൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

പു​ലാ​മ​ന്തോ​ളി​ല്‍ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സൗ​മ്യ, വാ​ര്‍​ഡ് മെം​ബ​ര്‍ സി.​മു​ഹ​മ്മ​ദ​ലി, ത​ഹ​സി​ല്‍​ദാ​ര്‍ ജ​യ്സ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.