വാ​ട്സ്ആ​പ് ബാ​ങ്കിം​ഗ് ആ​ന്‍​ഡ് ചാ​റ്റ് ബോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 6, 2024 5:13 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: നൂ​ത​ന സം​വി​ധാ​ന​ത്തോ​ടെ പു​തി​യ വാ​ട്സ്ആ​പ് ബാ​ങ്കിം​ഗ് സം​വി​ധാ​നം പെ​രി​ന്ത​ല്‍​മ​ണ്ണ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ല​വി​ല്‍ വ​ന്നു. ഇ​ട​പാ​ടു​കാ​ര്‍​ക്ക് അ​വ​രു​ടെ ബാ​ങ്ക് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ അ​പേ​ക്ഷ ഫോ​മു​ക​ള്‍ എ​ടു​ക്കു​ന്ന​തി​നും വാ​ട്സ്ആ​പി​ലൂ​ടെ സൗ​ക​ര്യം ഉ​ണ്ടാ​കും.

ബാ​ങ്കി​ന്‍റെ വാ​ട്സ്ആ​പ് ബാ​ങ്കിം​ഗ് ആ​ന്‍​ഡ് ചാ​റ്റ് ബോ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ന്‍ എം​പി ര​മ്യ ഹ​രി​ദാ​സ് നി​ര്‍​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​ബാ​ബു​രാ​ജ്, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ര്‍.​ച​ന്ദ്ര​ന്‍,

ഡ​യ​റ​ക്ട​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് സ​മീ​ര്‍ വ​ട​ക്കേ​തി​ല്‍, റ​ജീ​നാ അ​ന്‍​സാ​ര്‍, സെ​ക്ര​ട്ട​റി ഇ​ന്‍​ചാ​ര്‍​ജ് സി.​ശ​ശി​ധ​ര​ന്‍, ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റ് നാ​സ​ര്‍ കാ​രാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.