രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ യു​ഡി​ഐ​ഡി ന​ഗ​ര​സ​ഭ​യാ​യി മ​ഞ്ചേ​രി
Sunday, July 7, 2024 5:23 AM IST
മ​ഞ്ചേ​രി: ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ല്‍ മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്ന് അ​ഡ്വ.​യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ. ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ന്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള സ​വി​ശേ​ഷ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് (യു​ഡി​ഐ​ഡി) ന​ല്‍​കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ന​ഗ​ര​സ​ഭ​യാ​യി മ​ഞ്ചേ​രി മാ​റു​ന്ന​തി​ന്‍റെ പ്ര​ഖ്യാ​പ​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്മു​ദ്ര ഭി​ന്ന​ശേ​ഷി സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് പ്ര​കാ​ശ​ന​വും യു​ഡി​ഐ​ഡി കാ​ര്‍​ഡ് വി​ത​ര​ണ​വും എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​ര്‍ എ​സ്.​എ​ച്ച്. പ​ഞ്ചാ​ബ​കേ​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ അം​ഗീ​കാ​ര​മാ​ണി​തെ​ന്നും ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നാ​യി ഒ​മ്പ​തു​മാ​സ​ത്തോ​ളം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ച്ചെ​ന്നും ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ പ​റ​ഞ്ഞു.

സ​ര്‍​വേ​യി​ല്‍ 1207 ഭി​ന്ന​ശേ​ഷി​ക്കാ​രെ ക​ണ്ടെ​ത്തു​ക​യും അ​വ​രെ എ​ല്ലാം യു​ഡി​ഐ​ഡി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു. 721 പു​രു​ഷ​ന്‍​മാ​രും 486 സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള 972 പേ​രും 235 പേ​ര്‍ 18 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രു​മാ​ണ്.

ന​ഗ​ര​സ​ഭ​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ തു​ട​ങ്ങി എ​ല്ലാ​വ​ര്‍​ക്കും ഇ​തി​നാ​യി പ​രി​ശീ​ല​നം ന​ല്‍​കു​ക​യും മു​ഴു​വ​ന്‍ ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും യു​ഡി​ഐ​ഡി പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യി​പ്പി​ക്കു​ക​യും ചെ​യ്തു. ഭി​ന്ന​ശേ​ഷി സ​ര്‍​വേ ആ​യ "ത​ന്മു​ദ്ര’ വ​ഴി അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖേ​ന ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ള്‍ വി​വി​ധ കോ​ള​ജു​ക​ളി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ബ്സൈ​റ്റി​ലേ​ക്ക് ചേ​ര്‍​ത്തു.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, അ​വ​രു​ടെ വാ​ര്‍​ഡ്, ഭി​ന്ന​ശേ​ഷി തോ​ത്, പ്രാ​യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ സ​ര്‍​വേ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​പി. ഫി​റോ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ന്‍.​എം. എ​ല്‍​സി, യാ​ഷി​ക് മേ​ച്ചേ​രി, റ​ഹീം പു​തു​ക്കൊ​ള്ളി, എ​ന്‍.​കെ. ഖൈ​റു​ന്നീ​സ, സി.​സ​ക്കീ​ന, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മ​രു​ന്ന​ന്‍ മു​ഹ​മ്മ​ദ്, അ​ഡ്വ. പ്രേ​മ രാ​ജീ​വ്, അ​ഡ്വ. ബീ​നാ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൈ​മാ​റി.