സി​ഐ​യ്ക്ക് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ സ്നേ​ഹാ​ദ​ര​വ്
Saturday, July 6, 2024 5:13 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് സ്ഥ​ലം​മാ​റി പോ​കു​ന്ന സ​ര്‍​ക്കി​ള്‍ ഇ​സ്പെ​ക്ട​ര്‍ ഷാ​ജു​വി​ന് സ്നേ​ഹാ​ദ​ര​വു​മാ​യി നി​ല​മ്പൂ​ര്‍ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍.

സ്നേ​ഹാ​ദ​ര​വി​ന് ന​ല്‍​കി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഷാ​ജു ഒ​രു നാ​ടി​ന്‍റെ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്പ​ന്ദ​നം അ​റി​യു​ന്ന​ത് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍ ആ​ണെ​ന്നും നാ​ട്ടി​ല്‍ പ​രി​ച​യ​മി​ല്ലാ​ത്ത ആ​ളു​ക​ള്‍ നാ​ടി​ന്‍റെ ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ക്കു​ന്ന​തും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ല്‍ അ​തി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ണ്ടെ​ന്നും ഓ​ര്‍​മ​പ്പെ​ടു​ത്തി.

ച​ട​ങ്ങി​ല്‍ ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​വ് ടി.​എം.​എ​സ്. ആ​ഷി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​എ​സ്ഐ സ്റ്റേ​ഷ​ന്‍ റൈ​റ്റ​ര്‍ പ്ര​ദീ​പ്, റി​യാ​സ് കാ​വ​ട്, പെ​യ്ത​ല​വി കു​ന്നു​മ്മ​ല്‍, ഇ.​ഡി. മ​ത്താ​യി, അ​ഷ​റ​ഫ് ബാ​വ, ഫൈ​സ​ല്‍ ത​യ്യി​ല്‍, ജ​യ​രാ​ജ​ന്‍, ഷാ​ജ​ഹാ​ന്‍ ച​ന്ത​ക്കു​ന്ന്, സി.​വി. വി​ല്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റു​ന്ന യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും പെ​ര്‍​മി​റ്റു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ സം​ര​ക്ഷി​ക്കാ​നു​മാ​ണ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നും നി​ല​മ്പൂ​ര്‍ പോ​ലീ​സും നി​ല​മ്പൂ​ര്‍ സ​ബ് റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സും കൂ​ടി​ച്ചേ​ര്‍​ന്നുപ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്.

നി​ല​മ്പൂ​ര്‍ പെ​ര്‍​മി​റ്റും സ്റ്റി​ക്ക​റും ഇ​ല്ലാ​തെ നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ഓ​ടു​ന്ന ഓ​ട്ടോ​ക​ളെ ക​ണ്ടെ​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് നി​ല​മ്പൂ​ര്‍ പോ​ലീ​സും ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യും അ​റി​യി​ച്ചു.