ഷൊ​ര്‍​ണൂ​ര്‍-​നി​ല​മ്പൂ​ര്‍ രാ​ത്രി​ വ​ണ്ടി​യു​ടെ സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം വേ​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം
Saturday, July 6, 2024 5:13 AM IST
നി​ല​മ്പൂ​ര്‍: ഷൊ​ര്‍​ണൂ​രി​ല്‍ നി​ന്ന് നി​ല​മ്പൂ​രി​ലേ​ക്കു​ള്ള അ​വ​സാ​ന​ത്തെ ട്രെ​യി​നി​ന്‍റെ സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. നി​ല​വി​ല്‍ രാ​ത്രി 8.10 നാ​ണ് ഷൊ​ര്‍​ണൂ​രി​ല്‍ നി​ന്ന് നി​ല​മ്പൂ​രി​ലേ​ക്കു​ള്ള അ​വ​സാ​ന​ത്തെ വ​ണ്ടി പു​റ​പ്പെ​ടു​ന്ന​ത്. ഇ​ത് 8.30 എ​ങ്കി​ലും ആ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് റെ​യി​ല്‍​വേ യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യും നി​ല​മ്പൂ​ര്‍ മൈ​സൂ​രു ക​ര്‍​മ​സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും ശ​ക്ത​മാ​യി ഇ​പ്പോ​ഴും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പ​ല​പ്പോ​ഴും ഷൊ​ര്‍​ണൂ​രി​ല്‍ നി​ന്ന് 8.10 നു​ള്ള വ​ണ്ടി പു​റ​പ്പെ​ട്ട​തി​നു​ശേ​ഷം നി​ല​മ്പൂ​രി​ലേ​ക്കു​ള്ള ധാ​രാ​ളം യാ​ത്ര​ക്കാ​ര്‍ മ​റ്റു വ​ണ്ടി​ക​ളി​ല്‍ ഷൊ​ര്‍​ണൂ​രി​ലെ​ത്തു​ന്നു​ണ്ട്. അ​വ​ര്‍​ക്ക് നി​ല​മ്പൂ​രി​ലേ​ക്ക് പോ​കാ​ന്‍ മ​റ്റു​വ​ണ്ടി​ക​ളി​ല്ല.

വ​ല്ല​പ്പോ​ഴും ഷൊ​ര്‍​ണൂ​ര്‍ വ​ഴി വ​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശ്ര​യം. ഷൊ​ര്‍​ണൂ​രി​ല്‍ നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ക​യ​റി നി​ല​മ്പൂ​രും വ​ഴി​ക്ക​ട​വും എ​ത്തു​ന്ന​തി​ന്‍റെ ബു​ദ്ധി​മു​ട്ടോ​ര്‍​ത്ത് പ​ല​രും നേ​രം​പു​ല​രും വ​രെ ഷൊ​ര്‍​ണൂ​രി​ല്‍ ത​ന്നെ രാ​ജ്യ​റാ​ണി​ക്കാ​യി കാ​ത്തി​രി​ക്കാ​റാ​ണ് പ​തി​വ്. ഷൊ​ര്‍​ണൂ​ര്‍ വ​ണ്ടി നി​ല​മ്പൂ​രി​ലേ​ക്കു പു​റ​പ്പെ​ട്ട​തി​ന് ശേ​ഷം ഷൊ​ര്‍​ണൂ​രി​ലെ​ത്തു​ന്ന ക​ണ്ണൂ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി​ലെ നി​ല​മ്പൂ​ര്‍ യാ​ത്ര​ക്കാ​ര്‍ പ​ല​പ്പോ​ഴും വ​ണ്ടി​കി​ട്ടാ​തെ ഷൊ​ര്‍​ണൂ​രി​ല്‍ ത​ന്നെ കാ​ത്തി​രി​ക്കും.

ഷൊ​ര്‍​ണൂ​ര്‍ നി​ല​മ്പൂ​ര്‍ തീ​വ​ണ്ടി​യും ക​ണ്ണൂ​ര്‍ എ​ക്സ്പ്ര​സും ഷൊ​ര്‍​ണൂ​രി​ല്‍ അ​ടു​ത്ത​ടു​ത്ത പ്ലാ​റ്റു​ഫോ​മു​ക​ളി​ലാ​ണ് നേ​ര​ത്തെ കി​ട​ന്നി​രു​ന്ന​ത്. ക​ണ്ണൂ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് സ​മ​യ​ത്തെ​ത്തി​യാ​ല്‍ നി​ല​മ്പൂ​ര്‍ വ​ണ്ടി​യി​ലേ​ക്ക് മാ​റി​ക്ക​യ​റ​ല്‍ എ​ളു​പ്പ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് പ്ലാ​റ്റ്ഫോം മാ​റ്റ​മു​ണ്ടാ​യ​തും യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

ക​ണ്ണൂ​ര്‍ എ​ക്സ്പ്ര​സ് ആ​റാം പ്ലാ​റ്റ്ഫോ​മി​ലും നി​ല​മ്പൂ​ര്‍ വ​ണ്ടി ഒ​ന്നി​ലു​മാ​ണ് ഇ​പ്പോ​ള്‍ നി​ര്‍​ത്തു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നു വ​രു​ന്ന ക​ണ്ണൂ​ര്‍ എ​ക്സ്പ്ര​സി​ല്‍ ഷൊ​ര്‍​ണൂ​രി​ല്‍ ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും നി​ല​മ്പൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​വ​രാ​ണ്. എ​ക്സി​ക്യൂ​ട്ടീ​വ് എ​ക്സ്പ്ര​സി​ന്‍റെ സ​മ​യ​മാ​റ്റ​വും നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​ണ്. മു​മ്പ് അ​ര മ​ണി​ക്കൂ​ര്‍ നേ​ര​ത്തെ ഈ ​വ​ണ്ടി ഷൊ​ര്‍​ണൂ​രി​ലെ​ത്തി​യി​രു​ന്നു.

സ​മ​യം പു​ന​ക്ര​മീ​ക​രി​ച്ച​തോ​ടെ ഈ ​വ​ണ്ടി​യി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടെ​ന്ന് പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു​ള്ള കേ​ര​ള എ​ക്സ്പ്ര​സി​ലെ യാ​ത്ര​ക്കാ​രും വ​ണ്ടി മാ​റി​ക്ക​യ​റി ക​ണ്ണൂ​ര്‍ എ​ക്സ്പ്ര​സി​ലാ​ണു ഷൊ​ര്‍​ണൂ​രി​ലെ​ത്തു​ന്ന​ത്. റെ​യി​ല്‍​വേ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം നി​ല​മ്പൂ​രി​ലേ​ക്കു​ള്ള അ​വ​സാ​ന ട്രെ​യി​ന്‍ സ​മ​യം 8.30 ആ​ക്കി ക്ര​മീ​ക​രി​ച്ചാ​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ അ​ഭി​പ്രാ​യം.