ചാ​ടി​പ്പോ​യ കു​ര​ങ്ങു​ക​ളി​ൽ ര​ണ്ടെ​ണ്ണം പി​ടി​യി​ൽ
Wednesday, October 2, 2024 6:24 AM IST
തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ൽ നി​ന്നും ചാ​ടി​പ്പോ​യ മൂ​ന്നു ഹ​നു​മാ​ൻ കു​ര​ങ്ങു​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​നെ പി​ടി​കൂ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ര​ണ്ടു കു​ര​ങ്ങു​ക​ളേ​യും പി​ടി​കൂ​ടി​യ​ത്. ഇ​വ​യു​ടെ കൂ​ടി​നു സ​മീ​പ​ത്താ​യി ഭ​ക്ഷ​ണംവച്ച​പ്പോ​ൾ അ​തു ക​ഴി​ക്കാ​നെ​ത്തി​യ ഒ​രു കു​ര​ങ്ങി​നെ​യാ​ണ് ആ​ദ്യം മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ പി​ടി​ച്ച​ത്. മ​ര​ക്കൊ​ന്പി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു കു​ര​ങ്ങി​നെ മ​ര​ത്തി​ൽ ക​യ​റി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മൃ​ഗ​ശാ​ല​യി​ൽനി​ന്നും പു​റ​ത്തു ചാ​ടി ആ​ഴ്ച്ച​ക​ളോ​ളം ക​റ​ങ്ങി ന​ട​ന്ന കു​ര​ങ്ങാ​യി​രു​ന്നു ഇ​ത്.

തി​രു​പ്പ​തി​യി​ൽനി​ന്നും ക​ഴി​ഞ്ഞ ജൂ​ണി​ലെ​ത്തി​ച്ച കു​ര​ങ്ങ് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ചാ​ടി​പ്പോ​യ​ത്. മ​ര​ത്തി​ൽ ഇ​രു​ന്ന ഈ ​കു​ര​ങ്ങ് എ​ങ്ങോ​ട്ടും ര​ക്ഷ​പെ​ടാ​ൻ ശ്ര​മം ന​ട​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ മ​ര​ത്തി​ൽ ക​യ​റി​യാ​ണ് ഇ​തി​നെ പി​ടി​ച്ച​ത്. ഒ​രു കു​ര​ങ്ങി​നെ​ക്കൂ​ടി​യാ​ണ് ഇ​നി പി​ടി​കൂ​ടാ​നു​ള്ള​ത്.

ഇ​ന്നു രാ​വി​ലെ ത​ന്നെ അ​തി​നെ പി​ടി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ക്കു​മെ​ന്നു മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. തി​രു​പ്പ​തി ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽനി​ന്നും കൊ​ണ്ടു​വ​ന്ന ഒ​രു കു​ര​ങ്ങും ഹ​രി​യാ​ന​യി​ലെ റോ​ത്ത​ക് മൃ​ഗ​ശാ​ല​യി​ൽ നി​ന്നു​മെ​ത്തി​ച്ച ര​ണ്ടു കു​ര​ങ്ങു​ക​ളു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചാ​ടി​പ്പോ​യ​ത്.