വയോധികനെ ആ​ക്ര​മി​ച്ചയാൾ പി​ടി​യി​ൽ
Wednesday, October 2, 2024 6:35 AM IST
പാ​റ​ശാ​ല: വയോധികനെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ പാ​റ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി.

പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചെ​ങ്ക​ല്‍ മാ​ച്ചി​യോ​ട് വ്‌​ളാ​ത്താ​ന്‍​ക​ര പാ​ല​യം വീ​ട്ടി​ല്‍ ചെ​മ്പ​ന്‍ വി​നോ​ദ് എ​ന്ന വി​നോ​ദ് (40) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം 31ന് ​രാ​ത്രി 10ന് ​കാ​ഞ്ഞി​രം മൂ​ട് ക​ട​വി​ന് സ​മീ​പ​ത്താ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ചെ​ങ്ക​ല്‍ കോ​ട​ങ്ക​ര തു​ള​സി ഭ​വ​നി​ല്‍ കു​ഞ്ഞു കൃ​ഷ്ണ​ന്‍ (61) എ​ന്ന​യാ​ളെ​യാ​ണ് പ്ര​തി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

പ​രി​ക്കേ​റ്റ കു​ഞ്ഞി​കൃ​ഷ്ണ​ൻ ചി​കി​ത്സ​യി​ലാ​ണ്. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പക്ട​ര്‍ എ​സ്.​സ​ജി, സ​ബ്ഇ​ൻ​സ്പ​ക്ട​ര്‍ ദീ​പു വി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.