പൂ​ന്തു​റ​യി​ല്‍ ക​ള്ള​നോ​ട്ടു​മാ​യി യു​വ​തി പി​ടി​യി​ല്‍
Wednesday, October 2, 2024 6:36 AM IST
പൂ​ന്തു​റ: ബാ​ങ്കി​ല്‍ ക​ള്ള​നോ​ട്ടു​മാ​യി എ​ത്തി​യ യു​വ​തി​യെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ചവി​ളാ​കം സ്വ​ദേ​ശി ബ​ര്‍​ക്ക​ത്തി​നെ (44) യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ഇ​വ​ര്‍ പൂ​ന്തു​റ കു​മ​രി​ച്ച​ന്ത​യി​ലു​ള്ള എ​സ്ബി​ഐ ബാ​ങ്ക് ശാ​ഖ​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു. ശേ​ഷം ഇ​വ​രു​ടെ പേ​രി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​യ്ക്ക് 500 രൂ​പ​യു​ടെ 25 നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്കാ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് പി​ടി​യി​ലാ​യ​ത്. ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ള്ള​നോ​ട്ടാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തൊ​ടെ ഇ​വ​രെ ത​ട​ഞ്ഞു​വ​ച്ച് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പൂ​ന്തു​റ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ബ​ര്‍​ക്ക​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍, ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് ന​ല്‍​കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പോ​ലീ​സ് ഇ​ത് മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ട്ടി​ല്ല.

ഇ​വ​ര്‍​ക്ക് ക​ള്ള​നോ​ട്ട് ല​ഭി​ച്ച ഉ​റ​വി​ടം പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ചു വ​രു​ന്ന​താ​യി ഉ​ദ‍്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.