ജി​ല്ലാത​ല പ​ട്ട​യ​മേ​ള നാളെ: 332 പ​ട്ട​യ​ങ്ങ​ള്‍ നൽകും
Wednesday, October 2, 2024 6:24 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള നാ​ളെ ഉ​ച്ച​യ്ക്ക് 2.30ന് ​നെ​യ്യാ​റ്റി​ന്‍​ക​ര എ​സ്.​എ​ന്‍. ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ന്‍, വി. ​ശി​വ​ന്‍​കു​ട്ടി, ജി.​ആ​ര്‍ അ​നി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മാ​യി റ​വ​ന്യൂ വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന "എ​ല്ലാ​വ​ര്‍​ക്കും ഭൂ​മി, എ​ല്ലാ ഭൂ​മി​ക്കും രേ​ഖ' എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി​ 332 പ​ട്ട​യ​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

4 എ​ല്‍​എ പ​ട്ട​യ​ങ്ങ​ളും 124 കോ​ള​നി പ​ട്ട​യ​ങ്ങ​ളും, 11 എ​ല്‍​ടി പ​ട്ട​യ​ങ്ങ​ളും 21 ടി​ആ​ര്‍​ആ​ര്‍ ഉം ​നാ​ലു കൈ​വ​ശ​രേ​ഖ​യും ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 125 വ​നാ​വ​കാ​ശ​രേ​ഖ​യും മൂ​ന്നു സാ​മൂ​ഹ്യ വ​നാ​വ​കാ​ശ​രേ​ഖ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ട്ട​യ​ങ്ങ​ളാ​ണ് മേ​ള​യി​ല്‍ വി​ത​ര​ണ​ത്തി​നു ത​യാ​റാ​യി​ട്ടു​ള്ള​തെ​ന്ന് അ​ധികൃ​ത​ർ അ​റി​യി​ച്ചു.