സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​ൻ: വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ്
Wednesday, October 2, 2024 6:24 AM IST
മാ​റ​ന​ല്ലൂ​ർ: മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

മ​ല​യ​ൻ​കീ​ഴ് ​പ​ഞ്ചാ​യ​ത്തി​ലെ മ​ണ​പ്പു​റം വി​ല്ലേ​ജി​ൽ ന​ട​ന്ന പ്ലാ​സ്റ്റി​ക് വി​രു​ദ്ധ കാ​ന്പ​യി​ൻ മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​വ​ത്സ​ല​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗ​വും അ​തി​ന്‍റെ നി​ർ​മാ​ർ​ജ​ന​വും മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ​യും സം​ഘ​ടി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം സ​ബ് അ​ർ​ബ​ൻ റോ​ട്ട​റി ക്ല​ബ്ബു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് നെ​യ്യാ​റ്റി​ൻ​ക​ര സ​ർ​ക്കാ​ർ ആ​ശു​പ​ത്രി ശു​ചീ​ക​രി​ച്ചു. ഡോ. ​കെ.​രാ​ജേ​ന്ദ്ര​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് പ്ര​തി​നി​ധി ഡോ. ​ജി. സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ജേ​ക്ക​ബ്, എ​ൻ​എ​സ്​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ. രാ​ജേ​ഷ് കു​മാ​ർ, ഡി.​വി. ആ​തി​ര എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.