അ​തി​യ​ന്നൂ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി: പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നാ​ളെ
Wednesday, October 2, 2024 6:36 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​നാ​ള​ത്തെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യ അ​തി​യ​ന്നൂ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കി​ഫ് ബി​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ അ​തി​യ​ന്നൂ​ര്‍, കോ​ട്ടു​കാ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു വേ​ണ്ടി​യു​ള്ള സ​മ​ഗ്ര ഗ്രാ​മീ​ണ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നാ​ളെ നി​ര്‍​വ​ഹി​ക്കും.

പോ​ങ്ങി​ല്‍ ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല പ​രി​സ​ര​ത്ത് വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ കെ .​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും. ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ത​ന്നെ അ​തി​യ​ന്നൂ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ചു. കി​ഫ് ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ 26 കോ​ടി രൂ​പ ഫ​ണ്ടും അ​നു​വ​ദി​ച്ചു.

ഡെ​ന്നി​സ​ണ്‍ നാ​ടാ​ര്‍ അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന് സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ 65 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​യ​ത്. നെ​യ്യാ​റി​ല്‍ നി​ന്നും വെ​ള്ളം കൊ​ണ്ടു​വ​രു​ന്ന​തി​ന് ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് പി​രാ​യും​മൂ​ട്ടി​ല്‍ കി​ണ​റും പ​ന്പ് ഹൗ​സും സ്ഥാ​പി​ച്ചു .

150 എ​ച്ച്പി പ​ന്പ് ഉ​പ​യോ​ഗി​ച്ച് ജ​ലം പോ​ങ്ങി​ലി​ല്‍ എ​ത്തി​ച്ച​തി​നു​ശേ​ഷം പ​ദ്ധ​തി പ്ര​കാ​രം നി​ര്‍​മി​ച്ചി​ട്ടു​ള്ള അ​ത്യാ​ധു​നി​ക​മാ​യ 15 എം​എ​ല്‍​ഡി ശേ​ഷി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യും 10 ല​ക്ഷം ലി​റ്റ​റി​ന്‍റെ ഉ​പ​രി​ത​ല ജ​ല​സം​ഭ​ര​ണി​യും നെ​ല്ലി​മൂ​ട് തൊ​ങ്ങ​ല്‍ ഗ​വ. എ​ല്‍​പി സ്കൂ​ളി​ല്‍ നി​ര്‍​മാ​ണ​ത്തി​ലു​ള്ള 10 ല​ക്ഷം ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി​യും ഉ​പ​യോ​ഗി​ച്ചാ​ണ് ജ​ല​വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​ത്.

പ​ദ്ധ​തി പൂ​ര്‍​ണ​തോ​തി​ല്‍ എ​ത്തു​ന്പോ​ള്‍ അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്ന് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. പോ​ങ്ങി​ല്‍ ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല പ​രി​സ​ര​ത്ത് നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി, അ​ഡ്വ. എം .​വി​ന്‍​സ​ന്‍റ് എം​എ​ൽ​എ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​സു​രേ​ഷ് കു​മാ​ര്‍, കി​ഫ് ബി ​സി​ഇ​ഒ ഡോ. ​കെ.​എം ഏ​ബ്ര​ഹാം, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ​മോ​ഹ​ന​ന്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.