ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ള്‍ ഇ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍
Wednesday, October 2, 2024 6:36 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : അ​ന​ന്ത​പു​രി​യി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നും എ​ഴു​ന്ന​ള്ളു​ന്ന സ​ര​സ്വ​തി ദേ​വി​യും പ​രി​വാ​ര​ങ്ങ​ളും ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ​ത്തി​ച്ചേ​രും.

കൃ​ഷ്ണ​പു​രം ഗ്രാ​മം ജം​ഗ്ഷ​നി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും. പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​വ​ള​പ്പി​ലെ തേ​വാ​ര​ക്കെ​ട്ടി​ലെ സ​ര​സ്വ​തി​ദേ​വി, വേ​ളി​മ​ല​യി​ലെ കു​മാ​ര​സ്വാ​മി, ശു​ചീ​ന്ദ്ര​ത്തെ മു​ന്നൂ​റ്റി​ന​ങ്ക എ​ന്നീ ദേ​വ​വി​ഗ്ര​ഹ​ങ്ങ​ളാ​ണ് ഘോ​ഷ​യാ​ത്ര​യാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് എ​ഴു​ന്ന​ള്ളു​ന്ന​ത്.

കൊ​ട്ടാ​ര​ത്തി​ലെ ഉ​പ്പി​രി​ക്ക​മാ​ളി​ക​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഉ​ട​വാ​ള്‍ ന​വ​രാ​ത്രി വി​ഗ്ര​ഹ ഘോ​ഷ​യാ​ത്ര​യി​ല്‍ അ​ക​ന്പ​ടി സേ​വി​ക്കു​ന്നു​ണ്ട്.

ഇ​ന്ന് രാ​വി​ലെ സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ ക​ളി​യി​ക്കാ​വി​ള​യി​ല്‍ വി​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് വി​പു​ല​മാ​യ വ​ര​വേ​ല്‍​പ്പ് ന​ല്‍​കു​ന്നു​ണ്ട്. നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ഇ​ന്ന് വി​ശ്ര​മി​ക്കു​ന്ന വി​ഗ്ര​ഹ​ങ്ങ​ള്‍ നാ​ളെ രാ​വി​ലെ എ​ഴു​ന്ന​ള്ള​ത്ത് തു​ട​രും.