കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച് അ​പ​ക​ടം
Wednesday, June 26, 2024 6:41 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. സം​സ്ഥാ​ന പാ​ത​യി​ൽ വെ​ഞ്ഞാ​റ​മൂ​ട് ത​ണ്ട്രാം​പൊ​യ്ക​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം.

കാ​രേ​റ്റ് ഭാ​ഗ​ത്ത് നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ എ​തി​ർ ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ർ റോ​ഡി​ൽ തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. എ​ങ്കി​ലും പ​രി​ക്കു​ക​ൾ ഇ​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.