നെയ്യാറ്റിന്‍കര : നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റു ചെയ്തു. നേമം പൊന്നുമംഗലം പൊറ്റവിള പ്ലാവിള വീട്ടില്‍ നവാസി (ബാറ്ററി നവാസ് -53) നെയാണ് നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്.
രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് നവാസിനെ പിടികൂടിയതെന്ന് നെയ്യാറ്റിന്‍കര പോലീസ് അറിയിച്ചു. കാഞ്ഞിരംകുളം, വഞ്ചിയൂര്‍, അന്പലപ്പുഴ, കൊട്ടാരക്കര, തുന്പ, കരീലക്കുളങ്ങര, ശൂരനാട്, മണ്ണുത്തി, പാറശാല, മാറനല്ലൂര്‍, കന്റോണ്‍മെന്റ്, മണ്ണന്തല, തിരുവനന്തപുരം ഫോര്‍ട്ട് എന്നീ പോലീസ് സ്റ്റേഷനുകളിലായി ഭവന ഭേദനം, കവര്‍ച്ച, മോഷണം എന്നിങ്ങനെ വിവിധ കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.
നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ് അമ്മിണിക്കുട്ടന്റെ നേതൃത്വത്തില്‍ ഇന്‍സ് പെക്ടര്‍ എ.സി വിപിന്‍, സബ് ഇന്‍സ് പെക്ടര്‍ എസ്. വിപിന്‍കുമാര്‍, എസ്ഐ മാരായ സജീവ്, ബിജുകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, ഡ്രൈവര്‍മാരായ ബിനു, അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് വാഹന പരിശോധനയ്ക്കിടയില്‍ പ്രതിയെ പിടികൂടിയത്.