എംപിമാർ സഭാചട്ടങ്ങൾ പാലിക്കണം: മോദി
എംപിമാർ  സഭാചട്ടങ്ങൾ പാലിക്കണം: മോദി
Wednesday, July 3, 2024 1:39 AM IST
ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡി​എ എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റ് ച​ട്ട​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും സ​ഭ​യ്ക്കു​ള്ളി​ൽ എം​പി​മാ​രു​ടെ പെ​രു​മാ​റ്റം മാ​തൃ​കാ​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ​ഡി​എ നേ​താ​ക്ക​ളും കേ​ന്ദ്ര മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്ത പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ലാ​ണ് മോ​ദി ഇ​ക്കാ​ര്യം ഓ​ർ​മി​പ്പി​ച്ച​ത്.

ബി​ജെ​പി​ക്കും മോ​ദി​ക്കു​മെ​തി​രേ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പ്ര​സം​ഗം വ​ലി​യ ബ​ഹ​ള​ത്തി​ന് വ​ഴിവ​ച്ചി​രു​ന്നു.


ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ൻ​ഡി​എ എം​പി​മാ​രോ​ട് സ​ഭാ പെ​രു​മാ​റ്റ​ച്ച​ട്ടം മോ​ദി ഓ​ർ​മി​പ്പി​ച്ച​ത്.
മൂ​ന്നാം ത​വ​ണ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ആ​ദ്യ​മാ​യാ​ണ് മോ​ദി എ​ൻ​ഡി​എ എം​പി​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.