10,000 നോണ്‍ എസി കോച്ചുകൾകൂടി പുറത്തിറക്കാനൊരുങ്ങി റെയിൽവേ
10,000 നോണ്‍ എസി കോച്ചുകൾകൂടി പുറത്തിറക്കാനൊരുങ്ങി റെയിൽവേ
Saturday, July 6, 2024 1:59 AM IST
ന്യൂ​ഡ​ൽ​ഹി: ജ​ന​റ​ൽ, സ്ലീ​പ്പ​ർ കോ​ച്ചു​ക​ളി​ലെ തി​ര​ക്കി​നു പ​രി​ഹാ​ര​മാ​യി അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 10,000 നോ​ണ്‍ എ​സി കോ​ച്ചു​ക​ൾ നി​ർ​മി​ക്കാ​ൻ ത​യാ​റെ​ടു​ത്ത് റെ​യി​ൽ​വേ.

2024-25 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 4485 കോ​ച്ചു​ക​ളും 2025- 26ൽ 5444 ​കോ​ച്ചു​ക​ളും നി​ർ​മി​ക്കാ​നാ​ണ് തീ​രു​മാ​നം. 2600ല​ധി​കം ജ​ന​റ​ൽ കോ​ച്ചു​ക​ളും നി​ർ​മി​ക്കും.


ഇ​ക്കൂ​ട്ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ രൂ​പ​ക​ല്പ​ന ചെ​യ്ത അ​മൃ​ത് ഭാ​ര​ത് കോ​ച്ചു​ക​ളും നി​ർ​മി​ക്കും.

പു​തി​യ കോ​ച്ചു​ക​ൾ എ​ത്തു​ന്ന​തോ​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് ഏ​റെ​ക്കു​റെ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ അ​നു​മാ​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.