സുധാ മൂർത്തിയുടെ കന്നിപ്രസംഗം: മോദിയുടെ പ്രശംസ
സുധാ മൂർത്തിയുടെ കന്നിപ്രസംഗം: മോദിയുടെ പ്രശംസ
Thursday, July 4, 2024 1:54 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ൽ ക​ന്നിപ്ര​സം​ഗം ന​ട​ത്തി പു​തി​യ എം​പി സു​ധാ മൂ​ർ​ത്തി. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന വാ​ക്സി​നേ​ഷ​ൻ പ​രി​പാ​ടി ന​ട​ത്ത​ണ​മെ​ന്ന് സു​ധാ മൂ​ർ​ത്തി ആ​വ​ശ്യ​പ്പെ​ട്ടു.

സെ​ർ​വി​ക്ക​ൽ വാ​ക്സി​നേ​ഷ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ക്സി​നേ​ഷ​നു​ണ്ട്. ഇ​ത് ഒ​ൻ​പ​ത് മു​ത​ൽ 14 വ​യ​സു​വ​രെ​യു​ള്ള പെ​ണ്‍കു​ട്ടി​ക​ൾ​ക്ക് ന​ൽ​ക​ണം. ഈ ​വാ​ക്സി​ൻ സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും സു​ധാ മൂ​ർ​ത്തി പ​റ​ഞ്ഞു.

കോ​വി​ഡ് വാ​ക്സി​നേ​ഷ​നിൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ​യി​ച്ചി​രു​ന്നു; ഇ​തു​പോ​ലെ സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​നെ​തി​രേ​യു​ള്ള വാ​ക്സി​നേ​ഷ​ൻ പ​രി​പാ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്ത​ണ​മെ​ന്നും സു​ധാ മൂ​ർ​ത്തി ആ​വ​ശ്യ​പ്പെ​ട്ടു.


സ്ത്രീ​കളു ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും സു​ധാ മൂ​ർ​ത്തി സം​സാ​രി​ച്ചു. രാ​ജ്യ​സ​ഭ​യി​ലെ സു​ധാ മൂ​ർ​ത്തി​യു​ടെ പ്ര​സം​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​ന​ന്ദ​നം രേ​ഖ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി സ​ർ​ക്കാ​ർ സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ശു​ചി​ത്വ​ത്തി​നും മു​ൻ​ഗ​ണ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മോ​ദി സു​ധാ മൂ​ർ​ത്തി​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.