രാഹുലിനെ പരിഹസിക്കാൻ ഷോലെയും 99 മാർക്കും
രാഹുലിനെ പരിഹസിക്കാൻ ഷോലെയും 99 മാർക്കും
Wednesday, July 3, 2024 1:38 AM IST
ന്യൂ​ഡ​ൽ​ഹി: പ​രാ​ജ​യ​ത്തി​ൽ ലോ​ക റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ച കു​ട്ടി​യെ പോ​ലെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യും കോ​ണ്‍ഗ്ര​സു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നൂ​റി​ല​ല്ല കോ​ണ്‍ഗ്ര​സ് 99 നേ​ടി​യ​ത്.

543ൽ ​ആ​ണ്. 99 എ​ന്ന് കേ​ൾ​ക്കു​ന്പോ​ൾ ആ​ളു​ക​ൾ ഒ​രു​പാ​ട് പ്രോ​ത്സാ​ഹി​പ്പി​ച്ച കു​ട്ടി​യെ പോ​ലെ​യാ​ണ്. അ​പ്പോ​ൾ ടീ​ച്ച​ർ വ​ന്നു നീ ​എ​ന്തി​നാ പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നു ചോ​ദി​ച്ചു.
നൂ​റി​ല​ല്ല, 543ൽ ​ആ​ണ് 99 സ്കോ​ർ ചെ​യ്ത​തെ​ന്ന് ഇ​നി ആ​രാ​ണു വി​ശ​ദീ​ക​രി​ക്കു​ക​യെന്ന് മോ​ദി ചോ​ദി​ച്ചു.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും നൂ​റു സീ​റ്റു തി​ക​യ്ക്കാ​നാ​കാ​തെ തോ​റ്റ കോ​ണ്‍ഗ്ര​സ് പ​ക്ഷേ ധാ​ർ​മി​ക വി​ജ​യം നേ​ടി​യെ​ന്നു പ​റ​യു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണെ​ന്ന് വി​ഖ്യാ​ത ഹി​ന്ദി സി​നി​മ​യാ​യ ഷോ​ലെ​യി​ലെ ക​ഥ പ​റ​ഞ്ഞ് മോ​ദി പ​രി​ഹ​സി​ച്ചു.


ഷോ​ലെ സി​നി​മ​യി​ൽ മൗ​സി​യു​മാ​യി വി​വാ​ഹാ​ലോ​ച​ന ച​ർ​ച്ച ചെ​യ്യു​ന്ന​തി​നി​ടെ ധ​ർ​മേ​ന്ദ്ര അ​വ​ത​രി​പ്പി​ച്ച സു​ഹൃ​ത്ത് വീ​രു​വി​നെ അ​മി​താ​ഭ് ബ​ച്ച​ന്‍റെ ക​ഥാ​പാ​ത്രം ജ​യ് പ്ര​തി​രോ​ധി​ക്കു​ന്ന ഒ​രു രം​ഗം മോ​ദി പ​രാ​മ​ർ​ശി​ച്ചു. മൂ​ന്നാം ത​വ​ണ​യും പ​രാ​ജ​യ​പ്പെ​ട്ടു.

പ​ക്ഷേ ഇ​ത് ഞ​ങ്ങ​ൾ​ക്കു ധാ​ർ​മി​ക വി​ജ​യ​മാ​ണ് (തീ​സരീ ബാ​ർ തോ ​ഹാ​രേ ഹേ, ​പ​ർ മൗ​സി ധാ​ർ​മി​ക് വി​ജ​യ് ഹേയ നാ). പ​ക്ഷേ അ​ദ്ദേ​ഹം ഹീ​റോ​യാ​ണ്- രാ​ഹു​ലി​നെ പ​രി​ഹ​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു.

പാ​ർ​ട്ടി​യു​ടെ പ​ത​നം സം​ഭ​വി​ച്ചു, പ​ക്ഷേ അ​തി​പ്പോ​ഴും ശ്വ​സി​ക്കു​ന്നു എ​ന്നു ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണു കോ​ണ്‍ഗ്ര​സി​ന്‍റെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.