കേജരിവാൾ: സിബിഐക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
കേജരിവാൾ: സിബിഐക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
Wednesday, July 3, 2024 1:38 AM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സി​ബി​ഐ​ക്ക് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ നോ​ട്ടീ​സ്. കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് നീ​ന ബ​ൻ​സാ​ൽ കൃ​ഷ്ണ സി​ബി​ഐ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്. കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​ന് കേ​സ് 17ലേ​ക്കു മാ​റ്റി.

അ​റ​സ്റ്റ് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും ക്രി​മി​ന​ൽ ന​ട​പ​ടി​പ്ര​കാ​ര​മു​ള്ള സെ​ഷ​ൻ 41 എ, 60 ​എ​ന്നി​വ പാ​ലി​ക്കാ​തെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും കേ​ജ​രി​വാ​ൾ വാ​ദി​ച്ചു. അ​തി​നാ​ൽ സി​ബി​ഐ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും കേ​ജ​രി​വാ​ൾ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


2022 ഓ​ഗ​സ്റ്റി​ൽ സി​ബി​ഐ കേ​സി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ലും ര​ണ്ടു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തെ​ന്നും കേ​ജ​രി​വാ​ളി​നു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.