മോദി വായ തുറക്കണം; രൂക്ഷവിമർശനവുമായി മണിപ്പുർ എംപി
മോദി വായ തുറക്കണം; രൂക്ഷവിമർശനവുമായി മണിപ്പുർ എംപി
Wednesday, July 3, 2024 1:38 AM IST
ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൗ​നം വെ​ടി​യ​ണം. പ്ര​ധാ​ന​മ​ന്ത്രി​ക്കും ബി​ജെ​പി​ക്കു​മെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി മ​ണി​പ്പു​രി​ൽ നി​ന്നു​ള്ള കോ​ണ്‍ഗ്ര​സ് എം​പി അം​ഗോം​ച ബി​മ​ൽ അ​കോ​യ്ജാം.

മ​ണി​പ്പു​ർ ക​ലാ​പ​ത്തെ​പ്പ​റ്റി മോ​ദി സം​സാ​രി​ച്ചാ​ൽ താ​ൻ മി​ണ്ടാ​തി​രി​ക്കാ​മെ​ന്ന് അ​കോ​യ്ജാം ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് അ​കോ​യ്ജാം മോ​ദി​യെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും ക​ട​ന്നാ​ക്ര​മി​ച്ച പ്ര​സം​ഗം ന​ട​ത്തി​യ​ത്. മ​ണി​പ്പു​ർ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ബി​ജെ​പി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഭാ​വ​ന​ര​ഹി​ത​രാ​യ 60,000 പേ​രു​ടെ അ​വ​സ്ഥ കെ​ട്ടു​ക​ഥ​യ​ല്ല, 200ല​ധി​കം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ടു.


സ്വ​ന്തം ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​ൻ ആ​ളു​ക​ൾ ആ​യു​ധമെടുക്കുന്ന സാ​ഹ​ച​ര്യം മ​ണി​പ്പു​രി​ലു​ണ്ടാ​യി, എ​ങ്കി​ലും ഭ​ര​ണ​കൂ​ടം മൗ​ന​ത്തി​ലാ​ണെ​ന്ന് എം​പി തു​റ​ന്ന​ടി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും പ്ര​ചാ​ര​ണം ന​ട​ത്തി​യ മോ​ദി ബി​ജെ​പി അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന മ​ണി​പ്പു​രി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​ല്ല. ഒ​രു വ​ർ​ഷ​മാ​യി മ​ണി​പ്പു​രി​ൽ ക​ലാ​പം തു​ട​രു​ക​യാ​ണ്. എ​ങ്കി​ലും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ മൗ​ന​ത്തി​ൽ ത​ന്നെ​യാ​ണെ​ന്ന് അ​കോ​യ്ജാം ആ​രോ​പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.