മലയാളി വൈദികനെ മോചിപ്പിക്കണം: ജോസ് കെ. മാണി
മലയാളി വൈദികനെ മോചിപ്പിക്കണം: ജോസ് കെ. മാണി
Wednesday, July 3, 2024 1:38 AM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​രി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ലാ കാ​രി​ക്കു​ളം സ്വ​ദേ​ശി ഫാ. ​ഏ​ബ്ര​ഹാം താ​ഴ​ത്തേ​ട​ത്തി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി ക​ത്തു ന​ൽ​കി.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ ക്ഷേ​മ സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നും വി​ഷ​യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​രു​വ​ർ​ക്കും ക​ത്തു ന​ൽ​കി​യ​ത്.

രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ശേ​ഷ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ജോ​സ് കെ. ​മാ​ണി ഉ​ന്ന​യി​ച്ച​ത്.


സ്കൂ​ൾ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​വി​ൽ കേ​സി​ൽ മേ​യ് 27നാ​ണ് വൈ​ദി​ക​നെ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി ജ​ബ​ൽ​പു​ർ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ളാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു ഫാ. ​ഏ​ബ്ര​ഹാം.

വൈ​ദി​ക​ന്‍റെ അ​റ​സ്റ്റ് അ​ന്യാ​യ​മാ​ണെ​ന്നും ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.