ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ റി​ജി​ത്ത് വ​ധം: ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഒ​ന്പ​ത് പ്ര​തി​ക​ളും കു​റ്റ​ക്കാ​ർ
ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ റി​ജി​ത്ത് വ​ധം: ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഒ​ന്പ​ത് പ്ര​തി​ക​ളും കു​റ്റ​ക്കാ​ർ
Sunday, January 5, 2025 2:01 AM IST
ത​​​​​ല​​​​​ശേ​​​​​രി: ക​​​​​ണ്ണ​​​​​പു​​​​​ര​​​​​ത്തെ ഡി​​​​​വൈ​​​​​എ​​​​​ഫ്ഐ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്ന റി​​​​​ജി​​​​​ത്തി​​​​​നെ (26) കു​​​​​ത്തി​​​​​ക്കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ കേ​​​​​സി​​​​​ല്‍ ആ​​​​​ര്‍​എ​​​​​സ്എ​​​​​സ്- ബി​​​​​ജെ​​​​​പി പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​രാ​​​​​യ ഒ​​​​​മ്പ​​​​​ത് പ്ര​​​​​തി​​​​​ക​​​​​ളും കു​​​​​റ്റ​​​​​ക്കാ​​​​​രാ​​​​​ണെ​​​​​ന്ന് കോ​​​​​ട​​​​​തി. ത​​​​​ല​​​​​ശേ​​​​​രി അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ സെ​​​​​ഷ​​​​​ൻ​​​സ് കോ​​​​​ട​​​​​തി-​​​​​മൂ​​​​​ന്ന് ജ​​​​​ഡ്ജി റൂ​​​​​ബി കെ. ​​​​​ജോ​​​​​സ് ആ​​​​​ണ് പ്ര​​​​​തി​​​​​ക​​​​​ൾ കു​​​​​റ്റ​​​​​ക്കാ​​​​​രാ​​​​​ണെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ശി​​​​​ക്ഷ ഏ​​​​​ഴി​​​​​ന് വി​​​​​ധി​​​​​ക്കും. 20 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ ശേ​​​​​ഷ​​​​​മാ​​​​​ണ് കേ​​​​​സി​​​​​ൽ വി​​​​​ധിപ്ര​​​​​ഖ്യാ​​​​​പ​​​​​നം.

ബി​​​​​ജെ​​​​​പി-​​​​​ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​യ 10 പേ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു കേ​​​​​സ്. ഇ​​​​​തി​​​​​ൽ മൂ​​​​​ന്നാം പ്ര​​​​​തി അ​​​​​ജീ​​​​​ഷ് വി​​​​​ചാ​​​​​ര​​​​​ണ​​​​​യ്ക്കി​​​​​ടെ മ​​​​​രി​​​​​ച്ചു. ക​​​​​ണ്ണ​​​​​പു​​​​​രം ചൂ​​​​​ണ്ട​​​​​യി​​​​​ലെ വി.​​​​​വി. സു​​​​​ധാ​​​​​ക​​​​​ര​​​​​ൻ, ജ​​​​​യേ​​​​​ഷ്, ര​​​​​ഞ്ജി​​​​​ത്, അ​​​​​ജീ​​​​​ന്ദ്ര​​​​​ൻ, അ​​​​​നി​​​​​ൽ​​​​​കു​​​​​മാ​​​​​ർ, രാ​​​​​ജേ​​​​​ഷ്, ശ്രീ​​​​​ജി​​​​​ത്ത്, ശ്രീ​​​​​കാ​​​​​ന്ത്, ഭാ​​​​​സ്ക​​​​​ര​​​​​ൻ എ​​​​​ന്നീ ബി​​​​​ജെ​​​​​പി-​​​​​ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​ണ് കു​​​​​റ്റ​​​​​ക്കാ​​​​​ർ. സ​​​​​മീ​​​​​പ​​​​​ത്തെ ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ൽ ശാ​​​​​ഖ തു​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ത​​​​​ർ​​​​​ക്ക​​​​​മാ​​​​​ണ് കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ച​​​​​ത്.

2005 ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ ര​​​​​ണ്ടി​​​​​ന് രാ​​​​​ത്രി ഒ​​​​​ന്പ​​​​​തി​​​​​ന് വീ​​​​​ട്ടി​​​​​ലേ​​​​​ക്ക് ന​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന റി​​​​​ജി​​​​​ത്തി​​​​​നെ കു​​​​​ത്തി​​​​​ക്കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും ഡി​​​​​വൈ​​​​​എ​​​​​ഫ്ഐ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​യ കെ.​​​​​വി. നി​​​​​കേ​​​​​ഷ്, ചി​​​​​റ​​​​​യി​​​​​ൽ വി​​​​​കാ​​​​​സ്, കെ. ​​​​​വി​​​​​മ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​രെ പ​​​​​രി​​​​​ക്കേ​​​​​ല്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു​​​​​വെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ കേ​​​​​സ്. കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട 28 സാ​​​​​ക്ഷി​​​​​ക​​​​​ളെ കോ​​​​​ട​​​​​തി വി​​​​​സ്ത​​​​​രി​​​​​ച്ചു. 59 രേ​​​​​ഖ​​​​​ക​​​​​ളും 50 തൊ​​​​​ണ്ടി​​​​​മു​​​​​ത​​​​​ലും പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി.


പ്ര​​​​​തി​​​​​ക​​​​​ളി​​​​​ൽ ഒ​​​​​രാ​​​​​ൾ ഒ​​​​​റ്റ​​​​​ക്കു​​​​​ത്തി​​​​​നാ​​​​​ണ് റി​​​​​ജി​​​​​ത്തി​​​​​നെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തി​​​​​ൽ മ​​​​​റ്റു പ്ര​​​​​തി​​​​​ക​​​​​ൾ​​​​​ക്ക് നേ​​​​​രി​​​​​ട്ട് പ​​​​​ങ്കി​​​​​ല്ലെ​​​​​ങ്കി​​​​​ലും സം​​​​​ഭ​​​​​വ​​​​​സ​​​​​മ​​​​​യ​​​​​ത്ത് കൊ​​​​​ല​​​​​പാ​​​​​ത​​​​​കി​​​​​യെ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​​വെ​​​​​ന്ന കാ​​​​​ര​​​​​ണ​​​​​ത്താ​​​​​ലാ​​​​​ണ് മു​​​​​ഴു​​​​​വ​​​​​ൻ പ്ര​​​​​തി​​​​​ക​​​​​ളും കു​​​​​റ്റ​​​​​ക്കാ​​​​​രാ​​​​​ണെ​​​​​ന്ന് കോ​​​​​ട​​​​​തി ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്.

ഇ​​​​​ത്ത​​​​​രം കേ​​​​​സു​​​​​ക​​​​​ളി​​​​​ൽ മു​​​​​ഴു​​​​​വ​​​​​ൻ പേ​​​​​രെ​​​​​യും കു​​​​​റ്റ​​​​​ക്കാ​​​​​രെ​​​​​ന്ന് വി​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​പൂ​​​​​ർ​​​​​വ സം​​​​​ഭ​​​​​വ​​​​​മാ​​​​​ണ്. പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​നു വേ​​​​​ണ്ടി പ​​​​​ബ്ലി​​​​​ക് പ്രോ​​​​​സി​​​​​ക്യൂ​​​​​ട്ട​​​​​ർ ബി.​​​​​പി. ശ​​​​​ശീ​​​​​ന്ദ്ര​​​​​ൻ ഹാ​​​​​ജ​​​​​രാ​​​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.