നൃത്ത പ​രി​പാ​ടി​യി​ലെ സു​ര​ക്ഷാ വീ​ഴ്ച: അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ജി​സി​ഡി​എ
നൃത്ത പ​രി​പാ​ടി​യി​ലെ സു​ര​ക്ഷാ വീ​ഴ്ച: അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ജി​സി​ഡി​എ
Sunday, January 5, 2025 2:01 AM IST
കൊ​​​ച്ചി: മൃ​​​ദം​​​ഗ​​​വി​​​ഷ​​​ന്‍ ഭ​​​ര​​​ത​​​നാ​​​ട്യ പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ​​​യു​​​ണ്ടാ​​​യ സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​യി​​​ല്‍ അ​​​ന്വ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച് ജി​​​സി​​​ഡി​​​എ. ജി​​​സി​​​ഡി​​​എ സെ​​​ക്ര​​​ട്ട​​​റി ഇ​​​ന്ദു വി​​​ജ​​​യ​​​നാ​​​ഥി​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണച്ചുമ​​​ത​​​ല.

ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ ഉ​​​മ തോ​​​മ​​​സ് എം​​​എ​​​ല്‍​എ വേ​​​ദി​​​യി​​​ല്‍ നി​​​ന്ന് വീ​​​ഴാ​​​നി​​​ട​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. 15 ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ര്‍​ദേ​​​ശം.

അ​​​തേ​​​സ​​​മ​​​യം സു​​​ര​​​ക്ഷാ കാ​​​ര്യ​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ല്‍ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ന്‍​ജി​​​നീ​​​യ​​​ര്‍ എ​​​സ്.​​​എ​​​സ്. ഉ​​​ഷ​​​യെ അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്യാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു.


സ​​​സ്‌​​​പെ​​​ന്‍​ഷ​​​ന്‍ ഓ​​​ര്‍​ഡ​​​ര്‍ തി​​​ങ്ക​​​ളാ​​​ഴ്ച കൈ​​​മാ​​​റു​​​മെ​​​ന്ന് ജി​​​സി​​​ഡി​​​എ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു. സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​ക്കാ​​​രി എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് സ​​​സ്‌​​​പെ​​​ന്‍​ഷ​​​ന്‍.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ എ​​​തി​​​ര്‍​പ്പ് മ​​​റി​​​ക​​​ട​​​ന്നാ​​​ണ് സ്റ്റേ​​​ഡി​​​യം കാ​​​യി​​​കേ​​​ത​​​ര പ​​​രി​​​പാ​​​ടി​​​ക്ക് ന​​​ല്‍​കി​​​യ​​​തെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ച​​​ര്‍​ച്ച​​​യും യോ​​​ഗ​​​ത്തി​​​ലു​​​ണ്ടാ​​​യി. നി​​​ര്‍​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഒ​​​രു സം​​​ഭ​​​വം ഉ​​​ണ്ടാ​​​യി എ​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ല്‍ സ്റ്റേ​​​ഡി​​​യം മ​​​റ്റ് പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്ക് വി​​​ട്ടു ന​​​ല്‍​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ചെ​​​യ​​​ര്‍​മാ​​​ന്‍ കെ. ​​​ച​​​ന്ദ്ര​​​ന്‍​പി​​​ള്ള പ​​​റ​​​ഞ്ഞു.

ഭ​​​ര​​​ത​​​നാ​​​ട്യ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ സം​​​ഘാ​​​ട​​​ക​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​ണ്ടാ​​​യ വീ​​​ഴ്ച​​​ക​​​ളി​​​ല്‍ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.