“അ​മ്മ​യ്ക്ക് ശ​ന്പ​ള​മി​ല്ല; എ​നി​ക്ക് ക​ളി​പ്പാ​ട്ട​വും”; ഒ​ന്നാം ക്ലാ​സു​കാ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്ത് വൈ​റ​ലാ​കു​ന്നു
“അ​മ്മ​യ്ക്ക് ശ​ന്പ​ള​മി​ല്ല; എ​നി​ക്ക് ക​ളി​പ്പാ​ട്ട​വും”; ഒ​ന്നാം ക്ലാ​സു​കാ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച  ക​ത്ത് വൈ​റ​ലാ​കു​ന്നു
Sunday, January 5, 2025 2:01 AM IST
പെ​​​​രു​​​​മ്പ​​​​ട​​​​വ് (ക​​ണ്ണൂ​​ർ): അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യ അ​​​​മ്മ​​​​യ്ക്ക് ശ​​​​ന്പ​​​​ളം കി​​​​ട്ടാ​​​​ത്ത​​​​തു കാ​​​​ര​​​​ണം എ​​​​നി​​​​ക്ക് ക​​​​ളി​​​​പ്പാ​​​​ട്ടം വാ​​​​ങ്ങി​​​​ത്ത​​​​രാ​​​​ൻ പോ​​​​ലും അ​​​​മ്മ​​​​യ്ക്ക് ക​​​​ഴി​​​​യു​​​​ന്നി​​​​ല്ലെ​​​​ന്നും വേ​​​​ഗം ശ​​​​ന്പ​​​​ളം ന​​​​ൽ​​​​കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കാ​​​​ണി​​​​ച്ച് ഒ​​​​ന്നാം ക്ലാ​​​​സു​​​​കാ​​​​ര​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് അ​​​​യ​​​​ച്ച ക​​​​ത്ത് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​കു​​​​ന്നു.

ക​​​​രി​​​​പ്പാ​​​​ൽ എ​​​​സ്‌​​​​വി​​​​യു​​​​പി സ്കൂ​​​​ൾ ഒ​​​​ന്നാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി ഏ​​​​ദ​​​​ൻ ജോ​​​​സ​​​​ഫ് ആ​​​​ണ് ത​​​​ന്‍റെ സ​​​​ങ്ക​​​​ടം ക​​​​ത്തി​​​​ലൂ​​​​ടെ മൂ​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ അ​​​​റി​​​​യി​​​​ച്ച​​​​ത്.

ഏ​​​​ദ​​​​ന്‍റെ അ​​​​മ്മ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​മാ​​​​യി ക​​​​രി​​​​പ്പാ​​​​ൽ എ​​​​സ്‌​​​​വി​​​​യു​​​​പി സ്കൂ​​​​ളി​​​​ൽ അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ ശ​​​​ന്പ​​​​ളം ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഏ​​​​ദ​​​​ൻ ജോ​​​​സ​​​​ഫ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് ക​​​​ത്ത​​​​യ​​​​ച്ച​​​​ത്. പ്രി​​​​യ​​​​പ്പെ​​​​ട്ട മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ന്ന് അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്താ​​​​ണ് ക​​​​ത്താ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. “അ​​​​മ്മ കു​​​​റെ നാ​​​​ളാ​​​​യി സ്കൂ​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഞാ​​​​ൻ എ​​​​ന്തെ​​​​ങ്കി​​​​ലും വാ​​​​ങ്ങി​​​​ത്ത​​​​രാ​​​​ൻ പ​​​​റ​​​​യു​​​​ന്പോ​​​​ൾ പ​​​​റ​​​​യും ശ​​​​ന്പ​​​​ളം കി​​​​ട്ട​​​​ട്ടെ എ​​​​ന്ന്.


എ​​​​പ്പ​​​​ഴാ ശ​​​​ന്പ​​​​ളം കി​​​​ട്ടു​​​​ന്ന​​​​ത് എ​​​​ന്നു ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ൾ അ​​​​റി​​​​യി​​​​ല്ല എ​​​​ന്നു പ​​​​റ​​​​ഞ്ഞു. ഒ​​​​രു മോ​​​​ൺ​​​​സ​​​​റ്റ​​​​ർ ട്ര​​​​ക്ക് ടോ​​​​യി വേ​​​​ണ​​​​മെ​​​​ന്ന് കു​​​​റെ നാ​​​​ളാ​​​​യി ഞാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു. അ​​​​തി​​​​ന് ആ​​​​യി​​​​രം രൂ​​​​പ​​​​യാ​​​​ണെ​​​​ന്ന് അ​​​​മ്മ പ​​​​റ​​​​ഞ്ഞു. അ​​​​ച്ച​​​​യ്ക്കും പൈ​​​​സ​​​​യി​​​​ല്ല എ​​​​ന്നു പ​​​​റ​​​​ഞ്ഞു. അ​​​​തു കൊ​​​​ണ്ട് അ​​​​മ്മ​​​​യ്ക്ക് വേ​​​​ഗം ശ​​​​ന്പ​​​​ളം കൊ​​​​ടു​​​​ക്കൂ. പ്ലീ​​​​സ്” എ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണ് ക​​​​ത്ത് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.