കാ​യി​ക​മേ​ള​യി​ൽ സ്കൂ​ളു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വം; പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി പ്ര​തി​പ​ക്ഷ​വും അ​ധ്യാ​പ​ക സം​ഘ​ട​ന​യും
കാ​യി​ക​മേ​ള​യി​ൽ  സ്കൂ​ളു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വം; പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി പ്ര​തി​പ​ക്ഷ​വും അ​ധ്യാ​പ​ക സം​ഘ​ട​ന​യും
Sunday, January 5, 2025 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ള​​​യി​​​ൽ ചാ​​​ന്പ്യ​​​ൻ സ്കൂ​​​ൾ പ്ര​​​ഖ്യാ​​​പ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തി​​​നൊ​​​ടു​​​വി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച ര​​​ണ്ടു സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് അ​​​ടു​​​ത്ത കാ​​​യി​​​ക​​​മേ​​​ള​​​യി​​​ൽ വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്ത്.

സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ക്കാ​​​ര്യം ഉ​​​ന്ന​​​യി​​​ച്ച് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​ക്ക് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ക​​​ത്ത​​​യ​​​ച്ചു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​തി​​​പ​​​ക്ഷ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​​പി​​​എ​​​സ്ടി​​​എ​​​യും സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് രം​​​ഗ​​​ത്തെ​​​ത്തി.

ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ഉ​​​യ​​​രു​​​ന്ന​​​തു സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണെ​​​ന്നും അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ ഇ​​​രി​​​ക്കു​​​ന്ന​​​വ​​​ർ അ​​​തി​​​നെ​​​യൊ​​​ക്കെ സ​​​ഹി​​​ഷ്ണു​​​ത​​​യോ​​​ടെ​​​യാ​​​ണ് സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​തെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ സ്കൂ​​​ളു​​​ക​​​ളെ വി​​​ല​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ന​​​മ്മു​​​ടെ നാ​​​ടി​​​ന്‍റെ അ​​​ഭി​​​മാ​​​ന​​​മാ​​​യി മാ​​​റേ​​​ണ്ട കാ​​​യി​​​കതാ​​​ര​​​ങ്ങ​​​ളു​​​ടെ ഭാ​​​വി​​​യാ​​​ണ് ഇ​​​രു​​​ള​​​ട​​​യു​​​ന്ന​​​ത്. പ​​​രി​​​ശീ​​​ല​​​നം തു​​​ട​​​ര​​​ണ​​​മോ നി​​​ർ​​​ത്ത​​​ണോ എ​​​ന്ന ആ​​​ശ​​​യക്കു​​​ഴ​​​പ്പം കു​​​ട്ടി​​​ക​​​ൾക്കും സ്കൂ​​​ൾ മാ​​​നേ​​​ജ്മ​​​ന്‍റു​​​ക​​​ൾ​​​ക്കും ഉ​​​ണ്ടാ​​​കും.


കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വിയെ ക​​​രു​​​തി ഈ ​​​തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​ന് മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ഗ​​​ത്തുനി​​​ന്നു അ​​​ടി​​​യ​​​ന്തര ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ന്ന​​​താ​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി

സ്കൂ​​​ൾ കാ​​​യി​​​കമേ​​​ള​​​യി​​​ൽ ചാ​​​ന്പ്യ​​​ൻ പ​​​ട്ട​​​ത്തെ​​​ച്ചൊ​​​ല്ലി​​​യു​​​ള്ള ത​​​ർ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധമുയ​​​ർ​​​ത്തി​​​യ മാ​​​ർ ബേ​​​സി​​​ൽ, ന​​​ാവാ​​​മു​​​കു​​​ന്ദ സ്കൂ​​​ളു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ന​​​ട​​​പ​​​ടി വ​​​ള​​​രെ ക​​​ടു​​​ത്ത​​​താ​​​ണെ​​​ന്നും ഇ​​​ത് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​നാ​​​യ കെ​​​പി​​​എ​​​സ്ടി​​​എ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

​​കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തിരേ എ​​​ടു​​​ത്ത ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​പി​​​എ​​​സ്ടി​​​എ സം​​​സ്ഥാ​​​ന സ​​​മി​​​തി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​അ​​​ബ്ദു​​​ൽ മ​​​ജീ​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.