അ​ഭി​മാ​നം; അ​​​​​ഞ്ചി​​​​​ലൊ​​​​​ന്ന് ട്രാ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ ട്രെ​​​​​യി​​​​​ൻ വേ​​​​​ഗം 130 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റാ​​​​​ക്കി
അ​ഭി​മാ​നം;  അ​​​​​ഞ്ചി​​​​​ലൊ​​​​​ന്ന്  ട്രാ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ ട്രെ​​​​​യി​​​​​ൻ  വേ​​​​​ഗം 130 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റാ​​​​​ക്കി
Sunday, January 5, 2025 2:01 AM IST
എ​​​​​സ്.​​​​​ആ​​​​​ർ. സു​​​​​ധീ​​​​​ർ കു​​​​​മാ​​​​​ർ

കൊ​​​​​ല്ലം: രാ​​​​​ജ്യ​​​​​ത്തെ അ​​​​​ഞ്ചി​​​​​ലൊ​​​​​ന്ന് ട്രാ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ ട്രെ​​​​​യി​​​​​നു​​​​​ക​​​​​ളു​​​​​ടെ വേ​​​​​ഗ​​​​​ം 130 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ത്തി റെ​​​​​യി​​​​​ൽ​​​​​വേ. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ന​​​​​ട​​​​​ത്തി​​​​​യ സ​​​​​മ​​​​​യ​​​​​ബ​​​​​ന്ധി​​​​​ത പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ഈ ​​​​​അ​​​​​പൂ​​​​​ർ​​​​​വ നേ​​​​​ട്ടം കൈ​​​​​വ​​​​​രി​​​​​ക്കാ​​​​​ൻ ഇ​​​​​ന്ത്യ​​​​​ൻ റെ​​​​​യി​​​​​ൽ​​​​​വേ​​​​​യ്ക്ക് സാ​​​​​ധി​​​​​ച്ച​​​​​ത്.

ഇ​​​​​തി​​​​​നാ​​​​​യി 23,000 ട്രാ​​​​​ക്ക് കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റു​​​​​ക​​​​​ൾ ന​​​​​വീ​​​​​ക​​​​​രി​​​​​ച്ചു. ഫെ​​​​​ൻ​​​​​സിം​​​​​ഗ്, ആ​​​​​ധു​​​​​നി​​​​​ക സി​​​​​ഗ്ന​​​​​ലിം​​​​​ഗിം​​​​​ഗ് സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള മെ​​​​​ച്ച​​​​​പ്പെ​​​​​ട്ട സു​​​​​ര​​​​​ക്ഷാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തും വേ​​​​​ഗം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ സ​​​​​ഹാ​​​​​യ​​​​​ക​​​​​മാ​​​​​യ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളാ​​​​​ണ്.

ഇ​​​​​ന്ത്യ​​​​​ൻ റെ​​​​​യി​​​​​ൽ​​​​​വേ​​​​​യു​​​​​ടെ 1.03 ല​​​​​ക്ഷം ട്രാ​​​​​ക്ക് കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ശൃം​​​​​ഖ​​​​​ല​​​​​യി​​​​​ൽ 23, 000 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റു​​​​​ക​​​​​ളും ഇ​​​​​പ്പോ​​​​​ൾ മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ൽ 130 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ സ്പീ​​​​​ഡി​​​​​ൽ ട്രെ​​​​​യി​​​​​നു​​​​​ക​​​​​ൾ ഓ​​​​​ടി​​​​​ക്കാ​​​​​ൻ യോ​​​​​ഗ്യ​​​​​മാ​​​​​യിക്കഴി​​​​​ഞ്ഞു. ഇ​​​​​തു കൂ​​​​​ടാ​​​​​തെ 54,337 ട്രാ​​​​​ക്ക് കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റു​​​​​ക​​​​​ളി​​​​​ൽ 110 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ വേ​​​​​ഗ​​​​​ത്തി​​​​​ൽ വ​​​​​ണ്ടി​​​​​ക​​​​​ൾ​​​​​ക്ക് സ​​​​​ഞ്ച​​​​​രി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്നും റെ​​​​​യി​​​​​ൽ​​​​​വേ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.


ന​​​​​ട​​​​​പ്പു​​​​​ സാ​​​​​മ്പ​​​​​ത്തി​​​​​കവ​​​​​ർ​​​​​ഷം 5,000 ട്രാ​​​​​ക്ക് കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യു​​​​​ള്ള വേ​​​​​ഗം 110 ആ​​​​​യി ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് ല​​​​​ക്ഷ്യം. ഇ​​​​​തി​​​​​ൽ 2,741 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ നെ​​​​​റ്റ് വ​​​​​ർ​​​​​ക്കി​​​​​ന്‍റെ വേ​​​​​ഗം 110 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു.​​​​

ഇ​​​​​തു കൂ​​​​​ടാ​​​​​തെ ചി​​​​​ല പ്ര​​​​​ധാ​​​​​ന സ്ട്രെ​​​​​ച്ചു​​​​​ക​​​​​ളി​​​​​ൽ മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ൽ 160 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ വ​​​​​രെ വേ​​​​​ഗ​​​​​മു​​​​​ള്ള സെ​​​​​മി- ഹൈ​​​​​സ്പീ​​​​​ഡ് ട്രെ​​​​​യി​​​​​നു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി വേ​​​​​ഗം കൂ​​​​​ട്ടു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ന​​​​​വീ​​​​​ക​​​​​ര​​​​​ണ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളും പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.