നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​ർ​ച്ച് 28 വ​രെ നീ​ളും
നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​ർ​ച്ച് 28 വ​രെ നീ​ളും
Sunday, January 5, 2025 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​ന​​​ഞ്ചാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ സ​​​മ്മേ​​​ള​​​ന ക​​​ല​​​ണ്ട​​​റി​​​ന് അം​​​ഗീ​​​കാ​​​ര​​​മാ​​​യി. ജ​​​നു​​​വ​​​രി 17ന് ​​​ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കി മാ​​​ർ​​​ച്ച് 28നു ​​​പി​​​രി​​​യും.

മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽനി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി നാ​​​ല് ഇ​​​ട​​​വേ​​​ള​​​ക​​​ൾ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന കാ​​​ല​​​യ​​​ള​​​വി​​​ലു​​​ണ്ട്. 17നു ​​​തു​​​ട​​​ങ്ങു​​​ന്ന സ​​​മ്മേ​​​ള​​​നം 23നു ​​​താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്കും. ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​ന് ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തോ​​​ടെ സ​​​മ്മേ​​​ള​​​നം പു​​​ന​​​രാ​​​രം​​​ഭി​​​ക്കും.

2025-26 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റ് ഏ​​​ഴി​​​ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഫെ​​​ബ്രു​​​വ​​​രി 13 വ​​​രെ സ​​​ഭ സ​​​മ്മേ​​​ളി​​​ക്കും. മാ​​​ർ​​​ച്ച് ഏഴ് മു​​​ത​​​ൽ 12 വ​​​രെ സ​​​ഭ ചേ​​​രും. 13 മു​​​ത​​​ൽ 16 വ​​​രെ സ​​​ഭ സ​​​മ്മേ​​​ളി​​​ക്കി​​​ല്ല. തു​​​ട​​​ർ​​​ന്ന് 17 മു​​​ത​​​ൽ 28 ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച ന​​​ട​​​ക്കും. ധ​​​ന​​​ബി​​​ല്ലും ധ​​​ന​​​വി​​​നി​​​യോ​​​ഗ ബി​​​ല്ലും പാ​​​സാ​​ക്കി മാ​​​ർ​​​ച്ച് 28നു ​​​സ​​​മാ​​​പി​​​ക്കും


മു​​​ഖ്യ​​​മ​​​ന്ത്രി, മ​​​ന്ത്രി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ ശ​​​ന്പ​​​ളം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ബി​​​ൽ വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ​​​ന്നേ​​​ക്കും. 50 മു​​​ത​​​ൽ 100 ശ​​​ത​​​മാ​​​നം വ​​​രെ ശ​​​ന്പ​​​ള​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന വ​​​രു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും ശ​​​ന്പ​​​ളം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള ബി​​​ൽ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​ന്നെ​​​ങ്കി​​​ലും വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ലാ​​​ണ് പാ​​​സാ​​​ക്കാ​​​തി​​​രു​​​ന്ന​​​ത്.

2018ലാ​​​ണ് മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും ശ​​​ന്പ​​​ളം ഒ​​​ടു​​​വി​​​ൽ കൂ​​​ട്ടി​​​യ​​​ത്. മ​​​ന്ത്രി​​​മാ​​​രു​​​ടെ ശ​​​ന്പ​​​ളം 55,012 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 97,429 രൂ​​​പ​​​യാ​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ ശ​​​ന്പ​​​ള​​​വും അ​​​ല​​​വ​​​ൻ​​​സും 39,500 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 70,000 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.