ജാ​മി​അ നൂ​രി​യ സ​മ്മേ​ള​നം: പാ​ണ​ക്കാ​ട് കു​ടും​ബ​ത്തെ പ്ര​ശം​സി​ച്ച് ചെ​ന്നി​ത്ത​ല
ജാ​മി​അ നൂ​രി​യ  സ​മ്മേ​ള​നം: പാ​ണ​ക്കാ​ട് കു​ടും​ബ​ത്തെ  പ്ര​ശം​സി​ച്ച് ചെ​ന്നി​ത്ത​ല
Sunday, January 5, 2025 2:01 AM IST
പെ​​​രി​​​ന്ത​​​ല്‍​മ​​​ണ്ണ: ജ​​​ന​​​ങ്ങ​​​ള്‍​ക്കി​​​ട​​​യി​​​ല്‍ ഭി​​​ന്നി​​​പ്പു​​​ണ്ടാ​​​ക്കാ​​​ന്‍ ചി​​​ല​​​ര്‍ ശ്ര​​​മി​​​ക്കു​​​മ്പോ​​​ഴെ​​​ല്ലാം പാ​​​ണ​​​ക്കാ​​​ട് ത​​​ങ്ങ​​​ള്‍​മാ​​​രും പി.​​​കെ. ​​​കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും സ​​​മാ​​​ധാ​​​ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി എ​​​ത്തു​​​മെ​​​ന്ന് മു​​​ന്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വും എം​​​എ​​​ല്‍​എ​​​യു​​​മാ​​​യ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

പ​​​ട്ടി​​​ക്കാ​​​ട് ജാ​​​മി​​​അഃ നൂ​​​രി​​​യ​​​യു​​​ടെ 60-ാം വാ​​​ര്‍​ഷി​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ’ഗ​​​രീ​​​ബ് ന​​​വാ​​​സ് ’ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ബാ​​​ബ​​​രി മ​​​സ്ജി​​​ദി​​​ന്‍റെ പേ​​​രി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ അ​​​ക്ര​​​മം ന​​​ട​​​ക്കാ​​​തി​​​രു​​​ന്ന​​​ത് പാ​​​ണ​​​ക്കാ​​​ട് ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ളു​​​ടെ മ​​​ഹ​​​നീ​​​യ നേ​​​തൃ​​​ത്വം കേ​​​ര​​​ള​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് കൊ​​​ണ്ടാ​​​ണ്.

ആ​​​ര്‍​എ​​​സ്എ​​​സും ബി​​​ജെ​​​പി​​​യും ശ്ര​​​മി​​​ക്കു​​​ന്ന​​​ത് ജ​​​ന​​​ങ്ങ​​​ളെ അ​​​ക​​​റ്റ​​​നാ​​​ണ്. പാ​​​ണ​​​ക്കാ​​​ട് ത​​​ങ്ങ​​​ള്‍​മാ​​​ര്‍ എ​​​ന്നും മ​​​ത​​​സൗ​​​ഹാ​​​ര്‍​ദ​​​ത്തി​​​ന് വേ​​​ണ്ടി നി​​​ല​​​നി​​​ന്നി​​​ട്ടു​​​ള്ള​​​വ​​​രാ​​​ണ്. മാ​​​ര്‍​പാ​​​പ്പ​​​യു​​​മാ​​​യി സാ​​​ദി​​​ഖ​​​ലി ത​​​ങ്ങ​​​ള്‍ കൈ​​​കൊ​​​ടു​​​ത്ത് നി​​​ല്‍​ക്കു​​​ന്ന ചി​​​ത്രം ക​​​ണ്ട​​​പ്പോ​​​ള്‍ സ​​​ന്തോ​​​ഷം തോ​​​ന്നി. എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളെ​​​യും ഒ​​​ന്നി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് പാ​​​ണ​​​ക്കാ​​​ട് ത​​​ങ്ങ​​​ള്‍​മാ​​​രു​​​ടെ പാ​​​ര​​​മ്പ​​​ര്യം.


സ​​​ന്തോ​​​ഷ​​​ത്തി​​​ന്‍റെ​​​യും സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും സ​​​ന്ദേ​​​ശ​​​മാ​​​ണ് പ​​​ട്ടി​​​ക്കാ​​​ട് ജാ​​​മി​​​അ നൂ​​​രി​​​യ​​​യി​​​ല്‍ ഉ​​​യ​​​രു​​​ന്ന​​​തെ​​​ന്നും മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​ന്‍റെയും മ​​​ത​​​സൗ​​​ഹാ​​​ര്‍​ദ​​​ത്തി​​​ന്‍റെ​​​യും മ​​​ഹ​​​ത്താ​​​യ സ​​​ന്ദേ​​​ശം കേ​​​ര​​​ള​​​ത്തി​​​ലും പു​​​റ​​​ത്തും എ​​​ത്തി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന മ​​​ഹ​​​ത്താ​​​യ സ്ഥാ​​​പ​​​ന​​​മാ​​​യി ഇ​​​ത് വ​​​ള​​​ര്‍​ന്ന് വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എം.​​​കെ.​​​മു​​​നീ​​​ര്‍ എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. മു​​​സ്‌ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ പാ​​​ണ​​​ക്കാ​​​ട് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍, ദേ​​​ശീ​​​യ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ.​​​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.