ചു​ര​ത്തി​ൽ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​നു ത​ട​സം സൃ​ഷ്ടി​ച്ചെ​ന്ന്; കാ​ർ യാ​ത്രി​ക​നെ​തി​രേ കേ​സ്
ചു​ര​ത്തി​ൽ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​നു ത​ട​സം സൃ​ഷ്ടി​ച്ചെ​ന്ന്; കാ​ർ യാ​ത്രി​ക​നെ​തി​രേ കേ​സ്
Sunday, January 5, 2025 2:01 AM IST
കേ​​​ള​​​കം: മ​​​ന്ത്രി ഒ.​​​ആ​​​ർ. കേ​​​ളു​​​വി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​ന​​​ത്തി​​​ന് ത​​​ട​​​സം സൃ​​​ഷ്ടി​​​ച്ചെ​​​ന്നു കാ​​​ണി​​​ച്ച് കാ​​​ർ യാ​​ത്രി​​ക​​ർ​​ക്കെ​​തി​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്തം. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക്കാ​​​ര​​​നും വ​​​യ​​​നാ​​​ട്ടി​​​ലെ താ​​​ലൂ​​​ക്ക് സ​​​ർ​​​വേ​​​യ​​​രു​​​മാ​​​യ പ്രീ​​​ത്, മ​​​ക​​​ൻ അ​​​ഫി​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് കേ​​​ള​​​കം പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ ക​​​ണ്ണൂ​​​രി​​​ൽ​​നി​​​ന്ന് വ​​​യ​​​നാ​​​ട്ടി​​​ലേ​​​ക്ക് കൊ​​​ട്ടി​​​യൂ​​​ർ ബോ​​​യ്സ് ടൗ​​​ൺ റോ​​​ഡി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​യ മ​​​ന്ത്രി​​​യു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ന് ചു​​​ര​​​ത്തി​​​ൽ സൈ​​​ഡ് കൊ​​​ടു​​​ത്തി​​​ല്ലെ​​​ന്ന് കാ​​​ണി​​​ച്ചാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ഫി​​​ൽ ആ​​​യി​​​രു​​​ന്നു വാ​​​ഹ​​​നം ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത്. പോ​​​ലീ​​​സ് പൈ​​​ല​​​റ്റ് ജീ​​​പ്പും മ​​​ന്ത്രി​​​യു​​​ടെ വാ​​​ഹ​​​ന​​​വും പ​​​ല​​​ത​​​വ​​​ണ കാ​​​റി​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ഹോ​​​ൺ മു​​​ഴ​​​ക്കി ശ്ര​​​മി​​​ച്ചി​​​ട്ടും ക​​​ട​​​ന്നു പോ​​​കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ലെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു.

പി​​​ന്നീ​​​ട് പോ​​​ലീ​​​സ് വാ​​​ഹ​​​നം ക​​​ട​​​ന്നു​​​പോ​​​യെ​​​ങ്കി​​​ലും മ​​​ന്ത്രി​​​ക്കു ക​​​ട​​​ന്നു​​​പോ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും പ​​​റ​​​യു​​​ന്നു. മ​​​ന്ത്രി​​​യു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ന് ക​​​ട​​​ന്നു​​​പോ​​​കാൻ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കാ​​​ത്ത​​​ത് സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​യാ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.


അ​​​തേ​​​സ​​​മ​​​യം, അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​യു​​​ള്ള​​​തും വീ​​​തി കു​​​റ​​​ഞ്ഞ​​​തു​​​മാ​​​യ റോ​​​ഡി​​​ൽ മ​​​ന്ത്രി​​​യു​​​ടെ വാ​​​ഹ​​​നം ഇ​​​ത്ത​​​ര​​​ത്തി​​​ൽ തി​​​ര​​​ക്കു കൂ​​​ട്ട​​​രു​​​തെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​വും ഉ​​​യ​​​രു​​​ന്നു​​​ണ്ട്. ചു​​​ര​​​ത്തി​​​ന്‍റെ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും ഒ​​​രു വാ​​​ഹ​​​ന​​​ത്തി​​​ന് മാ​​​ത്രം ക​​​ട​​​ന്നു​​​പോ​​​കാ​​​നു​​​ള്ള വീ​​​തി മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​തെ​​​ന്നി​​​രി​​​ക്കെ പോ​​​ലീ​​​സ് ക​​​ള്ള​​​ക്കേ​​​സ് ചു​​​മ​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും ആ​​​രോ​​​പ​​​ണം ഉ​​​യ​​​രു​​​ന്നു.

ക​​​ണ്ണൂ​​​ർ വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന റോ​​​ഡാ​​​ണ് പാ​​​ൽ​​​ചു​​​രം എ​​​ന്നി​​​രി​​​ക്കെ 2018-19 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​ത്തി​​​ലും ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും ചു​​​രം വ്യാ​​​പ​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്ന അ​​​വ​​​സ്ഥ​​​യിലാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.