നൃ​ത്ത പ​രി​പാ​ടി​ക്ക് സ്‌​റ്റേ​ഡി​യം ന​ല്‍​കി​യ​തി​ല്‍ അ​ഴി​മ​തി​യെ​ന്ന് വി​ജി​ല​ന്‍​സി​ല്‍ പ​രാ​തി
നൃ​ത്ത പ​രി​പാ​ടി​ക്ക് സ്‌​റ്റേ​ഡി​യം ന​ല്‍​കി​യ​തി​ല്‍  അ​ഴി​മ​തി​യെ​ന്ന് വി​ജി​ല​ന്‍​സി​ല്‍ പ​രാ​തി
Sunday, January 5, 2025 2:01 AM IST
കൊ​​​ച്ചി: ഗി​​​ന്ന​​​സ് റി​​​ക്കാ​​​ര്‍​ഡ് ല​​​ക്ഷ്യ​​​മി​​​ട്ട് ന​​​ട​​​ന്ന നൃ​​​ത്ത പ​​​രി​​​പാ​​​ടി​​​ക്കാ​​​യി സ്റ്റേ​​​ഡി​​​യം ന​​​ല്‍​കി​​​യ​​​തി​​​ല്‍ അ​​​ഴി​​​മ​​​തി​​​യെ​​​ന്ന് വി​​​ജി​​​ല​​​ന്‍​സി​​​ല്‍ പ​​​രാ​​​തി.

പ​​​രി​​​പാ​​​ടി ന​​​ട​​​ന്ന ക​​​ലൂ​​​ര്‍ രാ​​​ജ്യാ​​​ന്ത​​​ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​രാ​​​യ വി​​​ശാ​​​ല കൊ​​​ച്ചി വി​​​ക​​​സ​​​ന അ​​​ഥോ​​​റി​​​റ്റി (ജി​​​സി​​​ഡി​​​എ) ചെ​​​യ​​​ര്‍​മാ​​​ന്‍ കെ. ​​​ച​​​ന്ദ്ര​​​ന്‍ പി​​​ള്ള ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍​ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യ വൈ​​​റ്റി​​​ല സ്വ​​​ദേ​​​ശി ചെ​​​ഷ​​​യ​​​ര്‍ ടാ​​​ര്‍​സ​​​നാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം റേ​​​ഞ്ച് വി​​​ജി​​​ല​​​ന്‍​സ് എ​​​സ്പി എ​​​സ്. ശ​​​ശി​​​ധ​​​ര​​​ന് പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​ത്.

സ്റ്റേ​​​ഡി​​​യം ന​​​ല്‍​കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​റി​​​യി​​​ച്ചി​​​ട്ടും ച​​​ന്ദ്ര​​​ന്‍​പി​​​ള്ള ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ഇ​​​ട​​​പെ​​​ട്ട് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​തി​​​നു പി​​​ന്നി​​​ല്‍ അ​​​ഴി​​​മ​​​തി ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് പ​​​രാ​​​തി​​​യി​​​ലെ ആ​​​രോ​​​പ​​​ണം. ഗി​​​ന്ന​​​സ് റി​​​ക്കാ​​​ര്‍​ഡ് ല​​​ക്ഷ്യ​​​മി​​​ട്ട് പ​​​രി​​​പാ​​​ടി ന​​​ട​​​ത്താ​​​ന്‍ ഇ​​​ക്ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 23നാ​​​ണ് മൃ​​​ദം​​​ഗ​​​വി​​​ഷ​​​ന്‍ എം​​​ഡി നി​​​ഗോ​​​ഷ് കു​​​മാ​​​ര്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ​​​ത്.

എ​​​ന്നാ​​​ല്‍ ഐ​​​എ​​​സ്എ​​​ല്‍ ഫു​​​ട്‌​​​ബോ​​​ള്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ 2025 ഏ​​​പ്രി​​​ല്‍ 25വ​​​രെ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​നു സ്റ്റേ​​​ഡി​​​യം ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ മൃ​​​ദം​​​ഗ​​​വി​​​ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന നൃ​​​ത്ത​​​പ​​​രി​​​പാ​​​ടി​​​ക്ക് സ്റ്റേ​​​ഡി​​​യം ന​​​ല്‍​കാ​​​നാ​​​കി​​​ല്ലെ​​​ന്നു കാ​​​ട്ടി ജി​​​സി​​​ഡി​​​എ എ​​​സ്റ്റേ​​​റ്റ് സൂ​​​പ്ര​​​ണ്ട് കെ.​​​എ. സി​​​നി കു​​​റി​​​പ്പ് ന​​​ല്‍​കി.

സ്റ്റേ​​​ഡി​​​യം ഫി​​​ഫ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച് സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. ബൈ​​​ലോ പ്ര​​​കാ​​​ര​​​വും സ​​​ര്‍​ക്കാ​​​ര്‍ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​വും സ്റ്റേ​​​ഡി​​​യം ഫു​​​ട്‌​​​ബോ​​​ള്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​ക്ക് മാ​​​ത്ര​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ക എ​​​ന്നും സൂ​​​പ്ര​​​ണ്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍ ഇ​​​വി​​​ടെ​​​നി​​​ന്ന് കാ​​​ര്യ​​​ങ്ങ​​​ള്‍ പെ​​​ട്ടെ​​​ന്ന് മാ​​​റി​​​യെ​​​ന്നു വി​​​ജി​​​ല​​​ന്‍​സി​​​നു ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചു​​​കൊ​​​ണ്ട് എ​​​സ്റ്റേ​​​റ്റ് സൂ​​​പ്ര​​​ണ്ട് ന​​​ല്‍​കി​​​യ ഫ​​​യ​​​ലി​​​ല്‍ ഒ​​​ക്ടോ​​​ബ​​​ര്‍ 15ന് ​​​എ​​​സ്റ്റേ​​​റ്റ് ഓ​​​ഫി​​​സ​​​ര്‍ അ​​​നു​​​കൂ​​​ല​​​മാ​​​യ കു​​​റി​​​പ്പെ​​​ഴു​​​തി ഒ​​​പ്പു​​​വ​​​ച്ചു.

അ​​​തേ​​​ദി​​​വ​​​സം ത​​​ന്നെ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ല്‍​നി​​​ന്ന് എ​​​ന്‍​ഒ​​​സി ല​​​ഭി​​​ക്കാ​​​ന്‍ അ​​​പേ​​​ക്ഷി​​​ക്കാ​​​മെ​​​ന്നും ഇ​​​തു കി​​​ട്ടു​​​ന്ന മു​​​റ​​​യ്ക്ക് സ്റ്റേ​​​ഡി​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്നും ജി​​​സി​​​ഡി​​​എ സെ​​​ക്ര​​​ട്ട​​​റി​​​യും കു​​​റി​​​പ്പ് എ​​​ഴു​​​തി.

ഒ​​​ന്പ​​​തു​​​ല​​​ക്ഷം രൂ​​​പ വാ​​​ട​​​ക​​​യും അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ ഡി​​​പ്പോ​​​സി​​​റ്റും സ്വീ​​​ക​​​രി​​​ച്ച് ഫു​​​ട്‌​​​ബോ​​​ള്‍ മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ലം ഒ​​​ഴി​​​വാ​​​ക്കി പ​​​രി​​​പാ​​​ടി ന​​​ട​​​ത്താ​​​ന്‍ സ്റ്റേ​​​ഡി​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്ന് ച​​​ന്ദ്ര​​​ന്‍പി​​​ള്ള കു​​​റി​​​പ്പ് എ​​​ഴു​​​തി.

അ​​​തേ​​​ദി​​​വ​​​സം മൃ​​​ദം​​​ഗ​​​വി​​​ഷ​​​നി​​​ല്‍ നി​​​ന്ന് ജി​​​എ​​​സ്ടി ഉ​​​ള്‍​പ്പെ​​​ടെ 15,62,000 രൂ​​​പ ജി​​​സി​​​ഡി​​​എ​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ല്‍ എ​​​ത്തു​​​ക​​​യും ചെ​​​യ്തു.​​ഒ​​​റ്റ ദി​​​വ​​​സം കൊ​​​ണ്ടാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ല്ലാം എ​​​ടു​​​ത്ത​​​തെ​​​ന്നും ഇ​​​തി​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​യ അ​​​ഴി​​​മ​​​തി ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.