അ​​​ന്വേ​​​ഷ​​​ണം ഇ​​​ല്ലെ​​​ന്ന മ​​​റു​​​പ​​​ടി ഞെ​​​ട്ടി​​​ച്ചു: വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ
അ​​​ന്വേ​​​ഷ​​​ണം ഇ​​​ല്ലെ​​​ന്ന  മ​​​റു​​​പ​​​ടി ഞെ​​​ട്ടി​​​ച്ചു:  വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ
Saturday, September 21, 2024 3:23 AM IST
തൃ​​​ശൂ​​​ർ: പൂ​​​രം അ​​​ല​​​ങ്കോ​​​ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ നാ​​​ലു​​​ മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​വും അ​​​ന്വേ​​​ഷ​​​ണ​​​മി​​​ല്ലെ​​​ന്നു പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​രാ​​​വ​​​കാ​​​ശ​​​മ​​​റു​​​പ​​​ടി ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് സി​​​പി​​​ഐ നേ​​​താ​​​വും തൃ​​​ശൂ​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഇ​​​ട​​​തു​​​സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യി​​​രു​​​ന്ന വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ.

പൂ​​​രം ക​​​ല​​​ക്കി​​​യ​​​തു സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​മേ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല എ​​​ന്ന വി​​​വ​​​രാ​​​വ​​​കാ​​​ശ റി​​​പ്പോ​​​ർ​​​ട്ട് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു കൊ​​​ടു​​​ത്ത മ​​​റു​​​പ​​​ടി ഞെ​​​ട്ട​​​ലു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണ്. ജ​​​ന​​​ങ്ങ​​​ളെ വി​​​ഡ്ഢി​​​ക​​​ളാ​​​ക്കു​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണ​​​ത്.


പൂ​​​രം അ​​​ല​​​ങ്കോ​​​ല​​​മാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നി​​​ൽ ആ​​​രൊ​​​ക്കെ​​​യാ​​​ണെ​​​ന്ന​​​റി​​​യാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും ഡി​​​ജി​​​പി​​​ക്കും വി​​​വ​​​രാ​​​വ​​​കാ​​​ശ അ​​​പേ​​​ക്ഷ ന​​​ൽ​​​കു​​​മെ​​​ന്നും സു​​​നി​​​ൽ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. പൂ​​​രം ക​​​ല​​​ക്കി​​​യ​​​തു യാ​​​ദൃ​​​ച്ഛി​​​കം എ​​​ന്നു പ​​​റ​​​യാ​​​നാ​​​വി​​​ല്ലെ​​​ന്നും രാ​​​ഷ്ട്രീ​​​യ​​​ല​​​ക്ഷ്യ​​​ത്തോ​​​ടെ ആ​​​സൂ​​​ത്രി​​​ത ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നു​​​വെ​​​ന്നും സു​​​നി​​​ൽ​​​കു​​​മാ​​​ർ ആ​​​വ​​​ർ​​​ത്തി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.