കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു
കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു
Saturday, September 21, 2024 3:22 AM IST
നെ​​ടു​​ന്പാ​​ശേ​​രി: കൊ​​ച്ചി രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ ഡ്യൂ​​ട്ടി ഫ്രീ ​​ഷോ​​പ്പി​​ൽ യാ​​ത്ര​​ക്കാ​​ര​​ൻ കു​​ഴ​​ഞ്ഞു​​വീ​​ണ് മ​​രി​​ച്ചു. യു​​എ​​സ് പൗ​​ര​​ത്വ​​മു​​ള്ള ഏ​​റ്റു​​മാ​​നൂ​​ർ പു​​ന്ന​​ത്തു​​റ സ്വ​​ദേ​​ശി വെ​​ട്ടു​​കാ​​ട്ടി​​ൽ ജി​​മ്മി സൈ​​മ​​ണ്‍ (63) ആ​​ണു മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ എ​​മി​​റേ​​റ്റ്സ് വി​​മാ​​ന​​ത്തി​​ൽ വ​​ന്നി​​റ​​ങ്ങി​​യ​​ശേ​​ഷം ഡ്യൂ​​ട്ടി ഫ്രീ ​​ഷോ​​പ്പി​​ൽ ക​​യ​​റി സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണു ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ ന​​ൽ​​കി​​യ​​ശേ​​ഷം ഉ​​ട​​ൻ അ​​ങ്ക​​മാ​​ലി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.


36 വ​​ർ​​ഷ​​മാ​​യി ഷി​​ക്കാ​​ഗോ​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന ജി​​മ്മി നാ​​ട്ടി​​ലു​​ള്ള അ​​മ്മ ത​​ങ്ക​​മ്മ​​യെ സ​​ന്ദ​​ർ​​ശി​​ക്കാ​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു. ഷി​​ക്കാ​​ഗോ നോ​​ർ​​ത്ത് ലെ​​യ്ക്കി​​ൽ കി​​ൻ​​ഡ്ര​​ഡ് ആ​​ശു​​പ​​ത്രി​​യി​​ൽ റെ​​സ്പി​​റേ​​റ്റ​​റി തെ​​റാ​​പ്പി സൂ​​പ്പ​​ർ​​വൈ​​സ​​റാ​​യി ജോ​​ലി ചെ​​യ്തു​​വ​​രി​​ക​​യാ​​യി​​രു​​ന്നു ജി​​മ്മി.

സം​​സ്കാ​​രം പി​​ന്നീ​​ട്. വെ​​ട്ടു​​കാ​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ സൈ​​മ​​ണ്‍ ആ​​ണു പി​​താ​​വ്. ഭാ​​ര്യ: റാ​​ണി ക​​ടു​​ത്തു​​രു​​ത്തി ക​​ട​​വി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: നി​​മ്മി, നീ​​തു, ടോ​​ണി. മ​​രു​​മ​​ക​​ൻ: ഉ​​ണ്ണി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.