നാ​ല് ജി​ല്ല​ക​ള്‍​ക്ക് വ​ര​ണ്ട കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്
നാ​ല് ജി​ല്ല​ക​ള്‍​ക്ക്  വ​ര​ണ്ട കാ​ലാ​വ​സ്ഥാ  മു​ന്ന​റി​യി​പ്പ്
Saturday, September 21, 2024 3:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ര്‍​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ന്‍ ഒ​​​രാ​​​ഴ്ച​​​യി​​​ലേ​​​റെ ബാ​​​ക്കി നി​​​ല്‍​ക്കു​​​മ്പോ​​​ള്‍ സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​ര്‍​ച്ച​​​യാ​​​യി വ​​​ര​​​ണ്ട കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു.

വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വ​​​ര​​​ണ്ട കാ​​​ലാ​​​വ​​​സ്ഥ തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​കി. അ​​​ടു​​​ത്ത നാ​​​ല് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ നാ​​​ല് ജി​​​ല്ല​​​ക​​​ള്‍​ക്ക് വ​​​ര​​​ണ്ട കാ​​​ലാ​​​വ​​​സ്ഥാ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി. കോ​​​ട്ട​​​യം, പാ​​​ല​​​ക്കാ​​​ട്, പ​​​ത്ത​​​നം​​​തി​​​ട്ട, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ള്‍​ക്കാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പ്.


അ​​​തേ​​​സ​​​മ​​​യം കാ​​​ല​​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് 12 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ല്‍ ഇ​​​ന്ന​​​ലെ വ​​​രെ 1935 മി​​​ല്ലീ​​​മീ​​​റ്റ​​​ര്‍ മ​​​ഴ​​​യാ​​​ണ് പെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ല്‍ പെ​​​യ്ത​​​ത് 1702.9 മി​​​ല്ലീ​​​മീ​​​റ്റ​​​റാ​​​ണ്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ 11 ജി​​​ല്ല​​​ക​​​ളി​​​ല്‍ ശ​​​രാ​​​ശ​​​രി​​​ക്ക് അ​​​ടു​​​ത്ത് മ​​​ഴ ല​​​ഭി​​​ച്ചു ക​​​ഴി​​​ഞ്ഞ​​​താ​​​യും മൂ​​​ന്ന് ജി​​​ല്ല​​​ക​​​ളി​​​ല്‍ മ​​​ഴ​​​ക്കു​​​റ​​​വ് തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.