റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കും: മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ
റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കും: മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ
Saturday, September 21, 2024 3:23 AM IST
തൃ​​​ശൂ​​​ർ: പൂ​​​രം അ​​​ല​​​ങ്കോ​​​ല​​​പ്പെ​​​ട്ട​​​തി​​​ലെ അ​​​ന്വേ​​​ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ച് പു​​​റ​​​ത്തു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന വി​​​വ​​​രാ​​​വ​​​കാ​​​ശ​​​മ​​​റു​​​പ​​​ടി​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ.

പൂ​​​ര​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന​​​തു തൃ​​​ശൂ​​​രുകാ​​​രു​​​ടെ പൊ​​​തു ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു. സി​​​പി​​​ഐ​​​യും ഇ​​​ത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. പി​​​ന്നാ​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു.

എ​​​ന്നാ​​​ൽ, വി​​​വ​​​രാ​​​വ​​​കാ​​​ശ​​​നി​​​യ​​​മം​​​വ​​​ഴി അ​​​ന്വേ​​​ഷി​​​ച്ച ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത്ത​​​രം അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​​പ്പ​​​റ്റി ഒ​​​രു അ​​​റി​​​വും ഇ​​​ല്ലെ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണ് പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ല​​​ഭി​​​ച്ച​​​തെ​​​ന്നാ​​​ണ് അ​​​റി​​​ഞ്ഞ​​​ത്. എ​​​ന്താ​​​ണ് ഇ​​​ങ്ങ​​​നെ റി​​​പ്പോ​​​ർ​​​ട്ട് വ​​​ന്ന​​​തെ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച​​​ശേ​​​ഷം മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​മെ​​​ന്നും രാ​​​ജ​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.


അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്നു​​​ത​​​ന്നെ​​​യാ​​​ണ് ആ​​​വ​​​ശ്യം. തൃ​​​ശൂ​​​രി​​​ന്‍റെ വി​​​കാ​​​രം മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ധ​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും കെ. ​​​രാ​​​ജ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.