റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രേ മു​​​ന​​​മ്പം ജ​​​ന​​​ത പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ലേ​​​ക്ക്
റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രേ മു​​​ന​​​മ്പം ജ​​​ന​​​ത പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ലേ​​​ക്ക്
Saturday, September 21, 2024 3:22 AM IST
കൊ​​​ച്ചി: ചെ​​​റാ​​​യി, മു​​​ന​​​മ്പം തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന ഭൂ​​​മി​​​യി​​​ലെ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ​പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ലേ​​​ക്ക്. ഇ​​​തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​മെ​​​ന്ന നി​​​ല​​​യി​​​ൽ, ചെ​​​റാ​​​യി- മു​​​ന​​​മ്പം ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ൽ സ​​​മ​​​രം ന​​​ട​​​ത്തും.

എ​​​റ​​​ണാ​​​കു​​​ളം വ​​​ഞ്ചി സ്ക്വ​​​യ​​​റി​​​ൽ 27ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നാ​​​ണു ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ൽ സ​​​മ​​​രം. പ്ര​​​ദേ​​​ശ​​​ത്തെ നാ​​​നാ​​​ജാ​​​തി മ​​​ത​​​സ്ഥ​​​രാ​​​യ കു​​​ടും​​​ബ​​ങ്ങ​​​ൾ വി​​​ല ന​​​ൽ​​​കി ഫ​​​റൂ​​​ഖ് കോ​​​ള​​​ജി​​​ൽ​​നി​​​ന്നും ര​​​ജി​​​സ്റ്റ​​​ർ​ ചെ​​​യ്തു വാ​​​ങ്ങി​​​യ ഭൂ​​​മി​​​യി​​​ലെ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളാ​​​ണ് ക​​​ഴി​​​ഞ്ഞ ര​​​ണ്ട​​​ര വ​​​ർ​​​ഷ​​​മാ​​​യി


നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​വും പ്ര​​​ക്ഷോ​​​ഭ​​​വും ശ​​​ക്ത​​​മാ​​​ക്കാ​​​നാ​​​ണ് ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം.

ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ൽ സ​​​മ​​​ര​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് മു​​​ന​​​മ്പം വേ​​​ളാ​​​ങ്ക​​​ണ്ണി​​​മാ​​​താ ദേ​​​വാ​​​ല​​​യ പാ​​​രി​​​ഷ് ഹാ​​​ളി​​​ൽ വി​​​വി​​​ധ സം​​​ഘ​​​ട​​​നാ പ്ര​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു​​ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്ന് ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ പാ​​​ല​​​ക്ക​​​ൽ (ജോ​​​സ​​​ഫ് റോ​​​ക്കി) അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.