പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ മാറും, യുഡിഎഫ് ഒറ്റക്കെട്ട്: തോമസ് ചാഴികാടന്‍
Thursday, March 14, 2019 3:25 PM IST
കോട്ടയം: അഞ്ചു വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ മൂലം ഏറ്റവും ദുരിതത്തിലായത് സാധാരണ ജനങ്ങളാണ്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുവാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും കോട്ടയം ലോക്‌സഭ നിയോജക മണ്‍ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍.



കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമുണ്ടായപ്പോഴും കര്‍ഷകര്‍ക്കു വേണ്ടി കേരളസര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. അക്രമരാഷ്ട്രീയത്തിനു പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെന്നും അദ്ദഹേം പറഞ്ഞു.

കോട്ടയം യുഡിഎഫിന്റെ ശക്തി കേന്ദ്രമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഞ്ചു നിയമസഭ മണ്‍ഡലങ്ങളിലും യുഡിഎഫ് മുന്നിട്ടു നിന്നിരുന്നു. ഇതും കോട്ടയത്തെ തന്റെ വിജയ സാധ്യതകള്‍ കൂട്ടുന്നുവെന്ന് ചാഴികാടന്‍ പറഞ്ഞു.

റബര്‍ കര്‍ഷകര്‍ക്കു വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. 185 രൂപ അടിസ്ഥാന വിലയാക്കാനുള്ള ശ്രമവും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടത്തി. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ അനാസ്ഥ മൂലം ഇതും നടപ്പിലായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഒന്നും നിലവിലില്ലെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചാഴികാടന്‍ പറഞ്ഞു. ജോസ് കെ മാണി ഒരു ദശാബ്ദമായി കൊണ്ടുവന്നിട്ടുള്ള നേട്ടങ്ങളില്‍ അടിസ്ഥാനമിട്ട് മുന്നേറാനുള്ള ശ്രമമാകും താന്‍ നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.