കാ​​ട്ടാ​​ക്ക​​ട കെഎസ്ആർടിസി ഡി​​പ്പോ​​യി​​ലെ മ​​ർ​​ദ​​നം; പ്രത്യേക സംഘം അന്വേഷിക്കും
കാ​​ട്ടാ​​ക്ക​​ട കെഎസ്ആർടിസി ഡി​​പ്പോ​​യി​​ലെ മ​​ർ​​ദ​​നം; പ്രത്യേക സംഘം അന്വേഷിക്കും
Thursday, September 22, 2022 8:02 PM IST
കാ​​​​ട്ടാ​​​​ക്ക​​​​ട: കാ​​​​ട്ടാ​​​​ക്ക​​​​ട കെഎസ്ആർടിസി ഡി​​​​പ്പോ​​​​യി​​​​ൽ മ​​​​ക​​​​ളു​​​​ടെ മു​​​​ന്നി​​​​ലി​​​​ട്ട് അ​​​​ച്ഛ​​​​നെ മ​​​​ർ​​​​ദി​​​​ച്ച സം​​​​ഭ​​​​വം പ്രത്യേക സംഘം അന്വേഷിക്കും. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഒൻപത് അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ്‌സി-എസ്ടി അതിക്രമം തടയൽ വകുപ്പ് കൂടി പ്രതികൾക്കെതിരെ ചുമത്തും.

പൂ​​​​വ​​​​ച്ച​​​​ൽ ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യ ആ​​​​മ​​​​ച്ച​​​​ൽ കു​​​​ച്ച​​​​പ്പ​​​​റം ഗ്രേ​​​​ഷ്മ ഭ​​​​വ​​​​നി​​​​ൽ പ്രേ​​​​മ​​​​നാണ് മർദ​ന​​​​മേ​​​​റ്റത്. സംഭവത്തിൽ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ മൊ​​​​ഴി​​​​കൂ​​​​ടി ചേ​​​​ർ​​​​ത്ത് സ്ത്രീ​​​​ത്വ​​​​ത്തെ അ​​​​പ​​​​മാ​​​​നി​​​​ച്ച​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള വ​​​​കു​​​​പ്പു​​​​ക​​​​ൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​യ അ​​​​ഞ്ചു​​​​പേ​​​​ർ​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് ജാ​​​​മ്യ​​​​മി​​​​ല്ലാ​​​​ക്കു​​​​റ്റവും ചു​​​​മ​​​​ത്തിയിരുന്നു.

കഴിഞ്ഞ ദിവസം രേ​​​​ഷ്മ​​​​യു​​​ടെയും കൂ​​​​ട്ടു​​​​കാ​​​​രി അ​​​​ഖി​​​​ല​​​​യു​​​​ടെയും മൊ​​​​ഴി കാ​​​​ട്ടാ​​​​ക്ക​​​​ട പോ​​​​ലീ​​​​സ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യിരു​​​​ന്നു. നേ​​​​ര​​​​ത്തേ ജാ​​​​മ്യം കി​​​​ട്ടാ​​​​വു​​​​ന്ന വ​​​​കു​​​​പ്പു​​​​കൾ ചേർത്താണ് കേസെടു​​​​ത്തി​​​​രു​​​​ന്ന​​​​ത്. സം​​​​ഭ​​​​വം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ പോ​​​​ലീ​​​​സ് ജാ​​​​മ്യം നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന കേ​​​​സാ​​​​ക്കി മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി ആ​​​​ന്‍റ​​​​ണി രാ​​​​ജു​​​​വി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ പ്ര​​​​കാ​​​​രം ആ​​​​ര്യ​​​​നാ​​​​ട് സ്റ്റേ​​​​ഷ​​​​ൻ മാ​​​​സ്റ്റ​​​​ർ എ. ​​​​ മു​​​​ഹ​​​​മ്മ​​​​ദ് ഷെ​​​​രീ​​​​ഫ്, കാ​​​​ട്ടാ​​​​ക്ക​​​​ട ഡി​​​​പ്പോ​​​​യി​​​​ലെ ഡ്യൂ​​​​ട്ടി ഗാ​​​​ർ​​​​ഡ് എ​​​​സ്.​​​​ആ​​​​ർ. സു​​​​രേ​​​​ഷ് കു​​​​മാ​​​​ർ, ക​​​​ണ്ട​​​​ക്ട​​​​ർ എ​​​​ൻ.​​​​ അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, ഓ​​​​ഫീ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് സി.​​​​പി. മി​​​​ല​​​​ൻ എ​​​​ന്നി​​​​വ​​​​രെ അ​​​​ന്വേ​​​​ഷ​​​​ണവി​​​​ധേ​​​​യ​​​​മാ​​​​യി സ​​​​സ്‌​​​​പെ​​​​ൻ​​​​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു.​​​​

ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ളാ​​​​ണ് ചു​​​​മ​​​​ത്തി​​​​യ​​​​തെ​​​​ന്നാരോ​​​​പി​​​​ച്ച് വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ മൊ​​​​ഴി​​​​കൂ​​​​ടി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ജാ​​​​മ്യ​​​​മി​​​​ല്ലാ വ​​​​കു​​​​പ്പ് ചു​​​​മ​​​​ത്തി​​​​യ​​​​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.