സിപിഐ വിളംബര ജാഥ നടത്തി
1573943
Tuesday, July 8, 2025 1:50 AM IST
വെള്ളരിക്കുണ്ട്: സിപിഐ 25-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ജില്ലാ സമ്മേളനം ഈ മാസം 11,12,13 തീയ്യതികളിൽ വെള്ളരിക്കുണ്ടിൽ നടക്കും. പതാക, കൊടിമര ജാഥകൾ 11 ന് നടക്കും. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വെള്ളരിക്കുണ്ടിൽ വിളംബര ജാഥ നടത്തി.
പോടോര കുഞ്ഞിരാമൻ നായർ സ്മാരക മന്ദിരത്തിൽ നിന്നാരംഭിച്ച വിളംബര ജാഥ വെള്ളരിക്കുണ്ട് ടൗണിൽ സമാപിച്ചു.
ജില്ലാ സെക്രട്ടറി സി.പി. ബാബു, കെ.എസ്. കുര്യാക്കോസ്, ബങ്കളം കുഞ്ഞികൃഷ്ണൻ, എം. കുമാരൻ, വി.കെ. ചന്ദ്രൻ, രത്നാകരൻ നമ്പ്യാർ, കെ. ഭാസ്കരൻ അടിയോടി, കെ. ഭൂപേഷ് ബാനം എന്നിവർ നേതൃത്വം നല്കി.