ഉമ്മൻ ചാണ്ടി പ്രതിഭ പുരസ്കാര വിതരണം
1573945
Tuesday, July 8, 2025 1:50 AM IST
ഭീമനടി: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്ക് വെസ്റ്റ് എളേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി പ്രതിഭ പുരസ്കാരം വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബിൻ പറമ്പ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മുഖ്യാതിഥിയായി.
പഞ്ചായത്ത് അംഗങ്ങളായ കെ.കെ. തങ്കച്ചൻ, ഷെരീഫ് വാഴപ്പള്ളി, ടി.എ. ജെയിംസ്, നേതാക്കളായ എ.വി. ഭാസ്കരൻ, സി.എ. ബാബു, രാജേഷ് തമ്പാൻ, ജിപിൻ പയ്യന്നൂർ, പി.ടി. ജോസഫ്, ഷോബി തോമസ്, സന്ദീപ് കുടത്തുകാട്, ശ്രീനാഥ്, ചാക്കോ എന്നിവർ പ്രസംഗിച്ചു.