ജില്ലാതല വായന പക്ഷാചരണം സമാപിച്ചു
1573944
Tuesday, July 8, 2025 1:50 AM IST
കാസർഗോഡ്: വായന മനുഷ്യമനസ്സുകളെ വിമലീകരിക്കുന്നുവെന്നും വായനയിലൂടെ ആര്‍ജിക്കുന്ന അനുഭവങ്ങളിലൂടെയാണ് മനുഷ്യന് മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നതെന്നും എഴുത്തുകാരൻ എന്‍. സന്തോഷ് കുമാര്‍ പറഞ്ഞു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പരവനടുക്കം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ ജില്ലാതല സമാപന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എഡിഎം പി. അഖില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എംആര്‍എസ് സീനിയര്‍ സൂപ്രണ്ട് കെ.എം. പ്രസന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, അസിസ്റ്റന്റ് എഡിറ്റര്‍ എ.പി. ദില്‍ന, വി.എസ്. വിനു, എം. വിനോദ് കുമാര്‍, സുഹര്‍ഷ, ശിവാനി എന്നിവര്‍ പ്രസംഗിച്ചു.