നാ​ഗാ​ലാ​ൻ​ഡ് വെ​ടി​വ​യ്പ്പ്; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം
നാ​ഗാ​ലാ​ൻ​ഡ് വെ​ടി​വ​യ്പ്പ്; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം
Monday, December 6, 2021 12:16 PM IST
കൊ​ഹി​മ: നാ​ഗാ​ലാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച 13 പേ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യ​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ന​ല്‍​കു​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഐ​ജി​പി ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ (എ​സ്‌​ഐ​ടി) രൂ​പീ​ക​രി​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​പ​ല​പി​ക്കു​ന്ന​താ​യും നാ​ഗാ​ലാ​ൻ​ഡ് ചീ​ഫ് സെ​ക്ര​ട്ട​റി ജെ. ​ആ​ലം കൂ​ട്ടി​ച്ചേ​ർ​ത്തു. മോ​ൺ ജി​ല്ല​യി​ലെ ഒ​ടിം​ഗ് ഗ്രാ​മ​ത്തി​ൽ ന​ട​ന്ന തു​ട​ർ​ച്ച​യാ​യ ര​ണ്ട് വെ​ടി​വ​യ്പ്പു​ക​ളി​ൽ 13 ഗ്രാ​മീ​ണ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 11 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.